കോട്ടയം: ഇലഞ്ഞി പഞ്ചായത്തിലെ നാലാം വാർഡ് ചമ്പമലയിൽ ഇന്നലെ വൈകിട്ട് 6 30ന് ഉണ്ടായ ശക്തമായ കാറ്റിലും, മഴയിലും, ഇടിമിന്നലും കളപ്പുരക്കൽ ആന്റണി.റ്റി.യുടെ വീടിന് വ്യാപകമായ നാശ നഷ്ടം.
ഇടിയുടെ ആഘാതത്തിൽ വീട്ടിലെ വയറിങ് പൂർണമായും കത്തി നശിച്ചു. അടുക്കളയുടെ ഭിത്തി പൊട്ടി, ബാത്റൂമിന്റെ ഭിത്തി, തറ,എല്ലാം ഇടിയുടെ ആഘാതത്തിൽ തകർന്നു. വീടിന്റെ മെയിൻ സ്വിച്ച് പൊട്ടിത്തെറിച്ചു.വീടിന്റെ പുറകുവശത്തെ തറ, മതില്, ഇടിയുടെ ആഘാതത്തിൽ തകർന്നു. തൊട്ടടുത്ത പുരയിടത്തിൽ നിന്നിരുന്ന അയൽവാസിയുടെ തേക്കിനും ഇടിവെട്ടി.ഭയങ്കര പുകയും ദുർഗന്ധവും ആയിരുന്നുവെന്ന് വീട്ടു ഉടമസ്ഥൻ ആന്റണി പറഞ്ഞു.പെയിന്റിങ് തൊഴിലാളിയാണ് ആന്റണി.കരുതിയിരിക്കുക ഇടിയും മഴയും..ഇടി മിന്നലിൽ ഇലഞ്ഞിയിൽ വൻ നാശനഷ്ടം
0
തിങ്കളാഴ്ച, നവംബർ 24, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.