ഉറ്റവരെ കണ്ട് കൊതി തീരും മുൻപ് പ്രവാസി മലയാളി നേഴ്സിന് ജന്മനാട്ടിൽ ദാരുണാന്ത്യം..!

യുകെ :ലണ്ടനില്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശിനിയായ മലയാളി നഴ്സ്  നാട്ടിലെ പ്രിയപ്പെട്ടവരെ കാണാനെത്തിയതിനു  പിന്നാലെ അന്തരിച്ചു.

തിരുവനന്തപുരം പുല്ലുവിള സ്വദേശി സരോജമാണ് മരിച്ചത്. 41 വയസ്സുമാത്രമായിരുന്നു പ്രായം.

അർബുദം ബാധിച്ചത് തിരിച്ചറിഞ്ഞശേഷം ലണ്ടനില്‍ കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു സരോജം. അസുഖം  കാര്യമായ തോതിൽ വ്യാപിച്ചിരുന്നു.

ചികിത്സയിലൂടെ ഭേദമാകില്ലെന്ന് ഡോക്ഗർമാർ പറഞ്ഞതോടെ, അവസാനമായി പ്രിയപ്പെട്ടവരെ  ഒരുനോക്കുകാണാൻ ഏതാനും ദിവസങ്ങൾക്കുമുമ്പ് നാട്ടിലേക്ക് പോകുകയായിരുന്നു.എന്നാൽ നാട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട സന്തോഷം മായുംമുമ്പേ വിധി ക്രൂരത കാട്ടി. തിരികെ യുകെയിലേക്ക് മടങ്ങാൻ സരോജത്തിന് ഭാഗ്യം ലഭിച്ചില്ല.

മൂന്നുവര്‍ഷം മുമ്പ്‌ എത്തിയ സരോജയും ഭര്‍ത്താവും ലണ്ടനിലെ ന്യൂഹാമിലായിരുന്നു താമസം. അസുഖം മൂർഛിച്ചതിനെ തുടർന്ന്  ന്യൂഹാം ഹോസ്പിറ്റലില്‍ അഡ്മിറ്റായി ചികിത്സിക്കുകയായിരുന്നു. ഇവര്‍ക്ക് കുട്ടികള്‍ ഇല്ല.

ഇനി കൂടുതലായി ചെയ്യാനൊന്നുമില്ലെന്ന് ആശുപത്രി പറഞ്ഞതോടെ ഇവര്‍ രണ്ട് ദിവസം മുമ്പേ നാട്ടിലേക്ക് പ്രിയപ്പെട്ടവരെ കാണാനായി പോകുകയായിരുന്നു. നാട്ടിലെത്തി അച്ഛനെയും അമ്മയെയും കണ്ടതിന് പിന്നാലെയാണ് മരണം സംഭവിച്ചത്‌.

സരോജയുടെ വേർപാട് ബന്ധുക്കളെ എന്നപോലെ സഹപ്രവർത്തകരേയും  ബന്ധുക്കളേയും  വേദനയിലാഴ്ത്തുന്നു.  കുറഞ്ഞകാലയളവിനുള്ളിൽ സഹപ്രവർത്തകരുടെ സ്നേഹം നേടാൻ സരോജത്തിന് കഴിഞ്ഞിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !