ന്യൂഡൽഹി: ഹരിയാനയിൽ ആസൂത്രിതമായി വോട്ടുകൊള്ള നടത്തി കോൺഗ്രസിന്റെ വിജയത്തെ തന്നെ അട്ടിമറിച്ചെന്ന ആരോപണങ്ങളുമായി രാഹുൽ ഗാന്ധി.
തെളിവായി രാഹുൽ ഹാജരാക്കിയതിൽ കേരളത്തിലെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി.ഗോപാലകൃഷ്ണന്റെ വിഡിയോയും. കശ്മീരിൽ നിന്നു വരെ ആളുകളെ കൊണ്ടുവന്ന് വോട്ടു ചെയ്യിക്കും എന്നുള്ള ഗോപാലകൃഷ്ണന്റെ പ്രസംഗമാണ് രാഹുൽ പ്രദർശിപ്പിച്ചത്.ബിജെപി ജയിക്കാൻ കശ്മീരിൽ നിന്നു വരെ ആളുകളെ കൊണ്ടുവരുമെന്ന് കഴിഞ്ഞ ആഗസ്റ്റിലായിരുന്നു സംസ്ഥാന ഉപാധ്യക്ഷൻ പറഞ്ഞത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ തൃശൂർ ലോക്സഭാ മണ്ഡലത്തിന് പുറത്തുള്ളവരുടെ വോട്ട് ചേർത്തതായി ആരോപണമുയർന്നപ്പോഴായിരുന്നു ഈ പ്രസ്താവന. ഒരു വർഷം മുൻപ് അത്തരത്തിൽ ആളുകളെ പുറത്തു നിന്ന് കൊണ്ടുവന്ന് വോട്ട് ചേർക്കുന്നതിൽ എന്താണ് തെറ്റ്.ബിജെപി ജയിക്കാൻ ലക്ഷ്യമിടുന്ന മണ്ഡലങ്ങളിൽ ജമ്മു കശ്മീരിൽ നിന്ന് വരെ ആളുകളെ കൊണ്ടുവന്ന് ഒരു വർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. അക്കാര്യത്തിൽ ഒരു സംശയവുമില്ല. നാളെയും അത്തരത്തിൽ വോട്ട് ചേർക്കുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. ഇത് ഇന്നത്തെ വാർത്തസമ്മേളനത്തിൽ രാഹുൽ പ്രദർശിപ്പിക്കുകയായിരുന്നു.
വാർത്തസമ്മേളനത്തിൽ പ്രദർശിപ്പിച്ച വോട്ടർപട്ടികയിലെ യുവതി ബ്രസീലിയൻ മോഡലായ മതീയസ് ഫെറാരോ എന്ന സ്ത്രീയാണെന്നു രാഹുൽ പറഞ്ഞു. ഇവർ 10 ബൂത്തുകളിലായി പല പേരുകളിലായി 22 തവണ ഹരിയാന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. സീമ, സ്വീറ്റി, സരസ്വതി, വിമല എന്നിങ്ങനെ പല പേരുകളിലാണ് ഇവരുടെ ഫോട്ടോ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതെന്നും രാഹുൽ പറഞ്ഞു.ചിത്രത്തിലുള്ള ബ്രസീലിയൻ മോഡലിന്റെ ഫേസ്ബുക് പേജിലേക്കുള്ള ക്യുആർ കോഡും രാഹുൽ പങ്കുവച്ചു. മറ്റൊരാളുടെ ഫോട്ടോ ഉപയോഗിച്ച് 223 വോട്ടുകൾ വരെ ചെയ്തതായും രാഹുൽ പറഞ്ഞു. 25 ലക്ഷം വോട്ടുകൊള്ള ഹരിയാനയിൽ നടന്നെന്നാണ് രാഹുലിന്റെ ആരോപണം.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.