തിരുവനന്തപുരം :കെ.എസ്. ശബരീനാഥനെ മുന്നിൽനിർത്തി, തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർഥിപ്പട്ടികയിൽ കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷും.
24 വയസ്സുകാരിയായ വൈഷ്ണ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ മുട്ടട വാർഡിലാകും മത്സരിക്കുക. ടെക്നോപാർക്ക് ജീവനക്കാരിയായ വൈഷ്ണ പേരൂർക്കട ലോ കോളജിലെ നിയമ വിദ്യാർഥിനി കൂടിയാണ്. തിരുവനന്തപുരം പ്രസ് ക്ലബിൽനിന്ന് ജേണലിസത്തിൽ ഡിപ്ലോമ നേടിയ ശേഷം വിവിധ ടിവി ചാനലുകളിലും നഗരത്തിലെ പ്രധാന ഷോകളിലും അവതാരകയായിരുന്നു.ജില്ലയിലെ കോൺഗ്രസിന്റെ സമരങ്ങളിലും സജീവ സാന്നിധ്യമാണ്.തിരുവനന്തപുരം ഗവ.വനിതാ കോളജിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായിരുന്ന വൈഷ്ണ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർപഴ്സൻ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. കെഎസ്‌യു വട്ടിയൂർക്കാവ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു. ബാസ്കറ്റ്ബോളിൽ കഴിവു തെളിയിച്ച വൈഷ്ണ കർണാടക സംഗീതജ്ഞയുമാണ്.
സുരേഷ് കുമാർ, ലെളി സുരേഷ് എന്നിവരാണ് മാതാപിതാക്കൾ. ഇന്ന് സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ വാർഡുകളിൽ സജീവമാകാനാണ് വൈഷ്ണ ഉൾപ്പെടെയുള്ള സ്ഥാനാർഥികളുടെ തീരുമാനം.ആക്കുളം വാർഡിൽ നിലവിലെ കൗൺസിലർ ആക്കുളം സുരേഷിന്റെ ഭാര്യ സുധാകുമാരി സുരേഷാകും കോൺഗ്രസ് സ്ഥാനാർഥി.
ഉള്ളൂർ – ജോൺസൺ ജോസഫ്, കഴക്കൂട്ടം – എം.എസ്. അനിൽകുമാർ, പൗഡിക്കോണം – ഗാന്ധി സുരേഷ്, ചേങ്കോട്ടുക്കോണം – വി.ഐ. സരിത, മണ്ണന്തല – വനജ രാജേന്ദ്ര ബാബു, ഗൗരീശപട്ടം – സുമ, പേട്ട – അനിൽകുമാർ, നാലാഞ്ചിറ – ത്രേസ്യാമ്മ പീറ്റർ, മണക്കാട് – ലേഖ സുകുമാരൻ, കുടപ്പനക്കുന്ന് – അനിത എന്നിവർ സ്ഥാനാർഥികളാകും.
പാളയം വാർഡിൽ തിരുവനന്തപുരം മുൻ എംപി എ. ചാൾസിന്റെ മരുമകൾ ഷേർളിയാകും മത്സരിക്കുക. തൈയ്ക്കാട് വാർഡിൽ സിഎംപി ജില്ലാ സെക്രട്ടറി എം.ആർ. മനോജാകും സ്ഥാനാർഥി. സിഎംപിയുടെ മറ്റൊരു വാർഡായ ഇടവക്കോട് വി.ആർ. സിനിയാകും മത്സരിക്കുക.
കാട്ടായിക്കോണം – സുചിത്ര.എ, കാര്യവട്ടം – ജയന്തി, പാങ്ങപ്പാറ – നീതു രഘുവരൻ, പാതിരിപ്പള്ളി – എസ്.പി. സജികുമാർ, അമ്പലമുക്ക് – അഖില.എ, നെട്ടയം – ആശ മുരളി, കാച്ചാണി – രാജി എസ്.ബി, വാഴോട്ടുക്കോണം – പി. സദാനന്ദൻ, കൊടുങ്ങാനൂർ – എസ്. രാധാകൃഷ്ണൻ നായർ, വട്ടിയൂർക്കാവ് – ഉദയകുമാർ.എസ്, കാഞ്ഞിരംപാറ – എസ്.രവീന്ദ്രൻ നായർ, പേരൂർക്കട – ജി. മോഹനൻ, ചെട്ടിവിളാകം – ബി. കൃഷ്ണകുമാർ, കിണവൂർ – ബി. സുഭാഷ്, മെഡിക്കൽ കോളജ് – ആശ വി.എസ്, പട്ടം – രേഷ്മ.പി,
കേശവദാസപുരം – അനിത അലക്സ്, കുന്നുക്കുഴി – മേരി പുഷ്പം, നന്തൻകോട് – എ.ക്ലീറ്റസ്, പാളയം – എസ്. ഷെർളി, വഴുതക്കാട് – നീതു വിജയൻ, ശാസ്തമംഗലം – സരള റാണി.എസ്, പാങ്ങോട് – ആർ.നാരായണൻ തമ്പി, തിരുമല – മഞ്ജുള ദേവി, തൃക്കണ്ണാപുരം – ജോയ് ജേക്കബ്, പുനയ്ക്കാമുഗൾ – ശ്രീജിത്ത്, പൂജപ്പുര – അംബിക കുമാരി അമ്മ, എസ്റ്റേറ്റ് – ആർ.എം.ബൈജു, തിരുവല്ലം – തിരുവല്ലം ബാബു, വലിയതുറ – ഷിബ പാട്രിക്, ആറ്റുകാൽ – അനിതകുമാരി, അണമുഖം – ജയകുമാരി, ആക്കുളം – സുധാകുമാരി സുരേഷ്, കുഴിവിള – അനിൽ അംബു, കുളത്തൂർ – അംബിക.ആർ, പള്ളിത്തുറ – ദീപ ഹിജിനസ് എന്നിവരാണ് മത്സരിക്കുക.
നേമം നിയോജക മണ്ഡലത്തിനു കീഴിലുള്ള രണ്ട് വാർഡുകളിലായി ജവഹർ ബാൽമഞ്ച് ദേശീയ ചെയർമാൻ ജി.വി. ഹരിയേയും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെയും മത്സരിപ്പിക്കാനും ആലോചനയുണ്ട്. ഇവരുടെ സമ്മതത്തിനായി കാത്തിരിക്കുകയാണ് ജില്ലാ നേതൃത്വം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.