ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം അല്‍പസമയത്തിനകം

പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം അല്‍പസമയത്തിനകം. രാവിലെ എട്ടുമുതല്‍ സംസ്ഥാനത്തെ 46 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍.

ഒന്‍പതുമണിയോടെ ആദ്യ സൂചനകള്‍ ലഭ്യമാകും. രണ്ട് മണിയോടെ ചിത്രം പൂര്‍ണമായും വ്യക്തമായേക്കും. ഒരുറൗണ്ടില്‍ 14 ഇവിഎമ്മുകള്‍ എന്നകണക്കിലാണ് എണ്ണല്‍ പുരോഗമിക്കുക. എല്ലാ എക്‌സിറ്റ് പോളുകളും ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും എന്‍ഡിഎ വിജയമാണ് പ്രവചിക്കുന്നത്. 

എന്നാല്‍ എക്‌സിറ്റ് പോളുകളെ തള്ളുന്ന വിധിയായിരിക്കും വരിക എന്നാണ് മഹാസഖ്യവും അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവും അവകാശപ്പെടുന്നത്.

നിതീഷ് കുമാറിന്റെ ജെഡിയുവുവിന്റെയും ബിജെപിയുടേയും നേതൃത്വത്തിലുള്ള എന്‍ഡിഎയും തേജസ്വി യാദവിന്റെ ആര്‍ജെഡിയും കോണ്‍ഗ്രസും നയിക്കുന്ന ഇന്ത്യാ മുന്നണിയും തമ്മിലാണ് പ്രധാന പോരാട്ടം. വിവിധ സംസ്ഥാനങ്ങളിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !