പോത്തു വളർത്തലിന്റെ മറവിൽ വൻ ലഹരി കച്ചവടം, ലഹരി ഗുളികകളുമായി യുവാക്കൾ പിടിയിൽ

കൊല്ലം :പോത്തു വളർത്തലിന്റെ മറവിൽ വൻ ലഹരി കച്ചവടം. രണ്ട് യുവാക്കൾ പോലീസിന്റെ പിടിയിലായി. നിന്നും വൻതോതിൽ ലഹരി ഗുളികകൾ കണ്ടെത്തി.

കൊല്ലം മയ്യനാട് കുറ്റിക്കാട് എന്ന സ്ഥലത്ത് ബോംബെ അനന്തു എന്ന് അറിയപ്പെടുന്ന ആളിന്റെ പുരയിടത്തിൽ നിന്നാണ് തൈറോയ്ഡിനും, ക്യാൻസറിനു മടക്കം ഉപയോഗിക്കുന്ന ഗുളികകളുടെ വൻ ശേഖരം പിടികൂടിയത്. ഇതിന്റെ വിതരണക്കാരായ മയ്യനാട് വലിയവിള സുനാമി ഫ്ലാറ്റിൽ ഫ്രാൻസിസ് , അലക്സാണ്ടർ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ബോംബെ അനന്തു എന്ന വലിയവിള സുനാമി ഫ്ലാറ്റിലെ അനന്തു ഇവിടെ സ്ഥലം വാങ്ങി ചുറ്റുമതിൽ നിർമിച്ച് രണ്ട് പോത്തുകളെ ഇതിനുള്ളിൽ കെട്ടി വളർത്തി വന്നിരുന്നു.

ഇതിന്റെ മറവിൽ ആയിരുന്നു വൻതോതിൽ ലഹരി കച്ചവടം നടത്തി വന്നത്. പോത്തുകളെ പരിപാലിക്കാൻ എന്ന നിലയിൽ ഫ്രാൻസിസും അലക്സും ഇവിടെ എത്താറുണ്ടായിരുന്നു . വിദ്യാർത്ഥികളെ അടക്കം ലക്ഷ്യമിട്ടുകൊണ്ടാണ് ഇവർ ഇവിടെ കച്ചവടം നടത്തിവന്നത്.

നാളുകളായി പോലീസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു ഇവർ. സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണനെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എ സി പി ഷെരീഫിന്റെ നിർദ്ദേശാനുസരണം ഇരവിപുരം പോലീസ് ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ സബ്ഇൻസ്പെക്ടർ രഞ്ജിത്ത്,  ഗ്രേഡ് എസ് ഐനൗഷാദ് . സിപിഒ, സിപിഒ അനീഷ് സജിൻ . എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !