യുക്രെയ്ൻ സംഘം അമേരിക്കയിലേക്ക്. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെ ഇടപെടൽ

കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾക്കായി യുക്രെയ്ൻ സംഘം ശനിയാഴ്ച യുഎസിലേക്ക് പുറപ്പെട്ടതായി പ്രസിഡന്റ് വൊളോഡമിർ സെലെൻസ്‌കി.

യുക്രെയിന്റെ ദേശീയ സുരക്ഷ കൗൺസിലിന്റെ സെക്രട്ടറി റസ്റ്റം ഉമെറോവാണ് പ്രതിനിധി സംഘത്തിന്റെ തലവനെന്നും സെലെൻസ്കി എക്സിൽ കുറിച്ചു.

യുഎസ്, യുക്രെയ്ൻ, റഷ്യ എന്നീ രാജ്യങ്ങളുടെ ഉദ്യോഗസ്ഥർ അബുദാബിയിലും യുഎസ്, യുക്രെയ്ൻ ഉദ്യോഗസ്ഥർ ജനീവയിലും അടുത്തിടെ ചർച്ച നടത്തിയിരുന്നു. ജനീവയിൽ യുഎസ്, യുക്രെയ്ൻ ഉദ്യോഗസ്ഥർ നടത്തിയ ചർച്ചകൾക്കു പിന്നാലെ, പദ്ധതി നടപ്പാക്കാവുന്നതാണെന്നും എന്നാൽ ഏതാനും പ്രധാന വ്യവസ്‌ഥകളിൽ തീരുമാനമുണ്ടാകാനുണ്ടെന്നും ആണ് സെലൻസ്കി പറഞ്ഞിരുന്നത്. 

ഇതിനിടെ ഡോണൾഡ് ട്രംപുമായി സെലെൻസ്കി കൂടിക്കാഴ്‌ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനുപിന്നാലെയാണ് യുക്രെയ്ൻ‌ പ്രതിനിധി സംഘം യുഎസിലേക്ക് പോകുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !