പിഎം ശ്രീയിൽ ഒപ്പിട്ടതിൽ വീഴ്ച പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

തിരുവനന്തപുരം :പിഎം ശ്രീ പദ്ധതിയിൽ ചർച്ചയില്ലാതെ ഒപ്പിട്ടതിൽ വീഴ്ച പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.

മന്ത്രിസഭ പൂർണമായ അർഥത്തിൽ ചർച്ച നടത്താത്തത് വീഴ്ചയാണ്. കേന്ദ്രത്തിനു കത്തയക്കുന്ന കാര്യത്തിൽ മന്ത്രിസഭ മറുപടി പറയട്ടെയെന്നും അദ്ദേഹം പറ‍ഞ്ഞു.  പിഎം ശ്രീയുമായി ബന്ധപ്പെട്ട് എഐവൈഎഫ് ഉൾപ്പെടെയുള്ള ഇടതു സംഘടനകളുടെ പ്രതിഷേധം അതിരുകടന്നോ എന്ന ചോദ്യത്തിന് പൊതുസമൂഹത്തിൽ തെറ്റാണെന്ന് തോന്നിയിട്ടുള്ള എല്ലാ പ്രയോഗങ്ങളും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. 

പിഎം ശ്രീ പദ്ധതിയെപ്പറ്റി പൂര്‍ണമായ അർഥത്തില്‍ പരിശോധിച്ച് കാര്യങ്ങള്‍ തീരുമാനിക്കാന്‍ സബ് കമ്മിറ്റിയെ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. പദ്ധതി ഒപ്പിടുന്നതിനു മുൻപ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായി ചര്‍ച്ച ചെയ്തില്ലെന്നാണ് കേള്‍ക്കുന്നതെന്ന ചോദ്യത്തിന്, അതിന് ഇപ്പോള്‍ ഉത്തരം പറയുന്നില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രത്തിന് കത്തയക്കുന്ന കാര്യങ്ങളില്‍ മന്ത്രിസഭ തീരുമാനമെടുത്ത് പറയട്ടെയെന്നും ഗോവിന്ദൻ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിനായി സിപിഎം എല്ലാ രീതിയിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ മഹാഭൂരിപക്ഷം വരുന്ന തദ്ദേശസ്ഥാപനങ്ങളിലും വിജയിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !