ഹിരാൽ ബെൻഅനൂജ് പട്ടേലിന് പത്തനംതിട്ടയിൽ പിടിയിലായ ജോയലുമായി അടുത്ത ബന്ധം

പത്തനംതിട്ട :ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ അറസ്റ്റിലായ ഗുജറാത്ത് സ്വദേശിനി കേസിൽ ഒന്നാം പ്രതിയായ ഹാക്കർ അടൂർ സ്വദേശി ജോയൽ വി.ജോസിന്റെ അടുത്ത സുഹൃത്ത്.

ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിനിയായ ഹിരാൽ ബെൻഅനൂജ് പട്ടേലിനെ(37) ആണ് പത്തനംതിട്ട സൈബർ പൊലീസ് അഹമ്മദാബാദിലെത്തി അറസ്റ്റ് ചെയ്തത്. ലക്ഷക്കണക്കിനു രൂപ ഇവർ തട്ടിപ്പിലൂടെ സമ്പാദിച്ചതായാണ് വിവരം.

പത്തനംതിട്ട സൈബർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയായ ഹാക്കർ അടൂർ സ്വദേശി ജോയൽ വി.ജോസിനെ ഒക്ടോബർ 31ന് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ രണ്ടാം പ്രതിയാണ് അറസ്റ്റിലായ ഹിരാൽ ബെൻഅനൂജ്. 

ഇവരെ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും മൊബൈൽ നമ്പറുകളുടെ ലൈവ് ലൊക്കേഷനുകളും കോൾ ഡേറ്റ റെക്കോർഡുകളും പ്രതികൾ ചോർത്തിയിരുന്നു. 

ഈ രീതിയിൽ ലക്ഷക്കണക്കിനു രൂപ സമ്പാദിച്ചു. പ്രതികൾക്ക് ഹൈദരാബാദിലെ സ്വകാര്യ ഡിറ്റക്ടീവ് ഏജൻസിയുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്. സംഘത്തിലെ മറ്റു പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !