പാലക്കാട് : നെല്ലുസംഭരണത്തിനു മില്ലുടമകൾ മെല്ലെപ്പോക്കു തുടർന്നാൽ സർക്കാർ മുൻകൈയെടുത്തു സപ്ലൈകോ നേരിട്ടു നെല്ല് സംഭരിക്കുമെന്ന് മന്ത്രി പി.പ്രസാദ്. രണ്ടു മില്ലുടമകൾ സർക്കാരിനെ പിന്തുണയ്ക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
കർഷകർക്കു പ്രയാസമുണ്ടാകാത്ത രീതിയിൽ സപ്ലൈകോ ഇടപെടും. ആലപ്പുഴ ജില്ലയിൽ നെല്ലുസംഭരണം തുടങ്ങി. ഇന്നലെ രാവിലെ, മന്ത്രിമാരായ പി.പ്രസാദിന്റെയും ജി.ആർ.അനിലിന്റെയും നേതൃത്വത്തിൽ ചേർന്ന ഓൺലൈൻ യോഗത്തിലാണു തീരുമാനം. വെള്ളിയാഴ്ച കരാർ ഒപ്പിട്ട കാലടി അമിലോസ് മില്ലിനോട് ആലപ്പുഴ ജില്ലയിലെ നെടുമുടി വള്ളുവൻകാട് പാടശേഖരം, പൂന്തുറ പാടശേഖരം എന്നിവിടങ്ങളിലെ നെല്ല് സംഭരിക്കാൻ ആവശ്യപ്പെടുകയായിരുന്നു.കരുവാറ്റ ഈഴഞ്ചീരി വെസ്റ്റ്, പരിയക്കാടൻ സമിതി എന്നിവിടങ്ങളിലെ നെല്ലും അമിലോസ് മില്ല് സംഭരിക്കും. പാലക്കാട് ജില്ലയിൽ സംഭരണത്തിന്റെ ഭാഗമായി അടിയന്തരമായി കർഷകർക്കു സപ്ലൈകോ തൂക്കം അടക്കം രേഖപ്പെടുത്തിയുള്ള പാഡി സ്ലിപ് (പച്ച രസീത്) നൽകും. കഴിയുന്നതും ഇന്നു തന്നെ സ്ലിപ് വിതരണം ചെയ്തു തുടങ്ങാനാണു നിർദേശം. നെല്ലു സൂക്ഷിക്കാൻ തീരെ സൗകര്യമില്ലാത്ത കൃഷിക്കാരുടെ നെല്ല് അടിയന്തരമായി സപ്ലൈകോ ശേഖരിച്ച് ഗോഡൗണിലേക്കു മാറ്റാനാണു നിർദേശം. ഇതിനായി ആവശ്യമെങ്കിൽ സ്വകാര്യ ഗോഡൗൺ വാടകയ്ക്കെടുക്കും.
അല്ലാത്തവരുടെ നെല്ല് വീടുകളിൽ തന്നെ സൂക്ഷിക്കാം. മില്ലുകൾക്ക് പാടശേഖരം അനുവദിക്കുന്ന മുറയ്ക്ക് ഇത് സപ്ലൈകോ ശേഖരിക്കും.നെല്ല് സംഭരിക്കില്ലെന്ന് റൈസ് മിൽ ഉടമകളുടെ സംഘടനപെരുമ്പാവൂർ മില്ലുടമകളുടെ സംഘടനയിൽ ഉൾപ്പെട്ട മില്ലുകൾ സർക്കാരിന്റെ നെല്ല് സംഭരിക്കില്ലെന്ന് കേരള സ്റ്റേറ്റ് റൈസ് മിൽ ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ.കർണൻ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച സർക്കാരുമായി ചർച്ച നടത്തിയതിനു ശേഷം ചർച്ചയുണ്ടായിട്ടില്ല. 100കിലോഗ്രം നെല്ലിന് 64.5കിലോ ഗ്രാം അരി തിരികെ കൊടുക്കാം എന്നാണ് സംഘടന അറിയിച്ചത്. ഇത് മുൻകാല പ്രാബല്യത്തോടെ വേണം. 66കോടി രൂപ കുടിശികയുണ്ട്.
കൂടാതെ പ്രോസസിങ് ചാർജും നൽകാനുണ്ട്. സർക്കാർ 66.5 കിലോഗ്രാം അരി നൽകണമെന്നാണ് പറയുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് സംഘടനയിലെ മില്ലുടമകൾ അറിയിച്ചതോടെയാണ് ചർച്ച വഴിമുട്ടിയത്. സംഘടനയിൽ ഉൾപ്പെടാത്ത മില്ലുടമകളാണ് സംഭരണത്തിന് സമ്മതിച്ചത്. സംഘടനയിലെ 55മില്ലുടമകളും സർക്കാർ നിർദേശിച്ച പ്രകാരം നെല്ല് സംഭരിക്കാൻ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.