മൂവാറ്റുപുഴയിൽ ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിലിന്റെ കാറിനുനേരെ ആക്രമണം; ഹെഡ് ലൈറ്റ് അടിച്ചുതകർത്തു

എറണാകുളം :മൂവാറ്റുപുഴയിൽ ഷംഷാബാദ് ബിഷപ്പ് ജോസഫ് കൊല്ലംപറമ്പിലിന്റെ കാറിന് നേരെ ആക്രമണം.

ബിഷപ്പിന്റെ കാറിനെ പെരുമ്പാവൂരിൽ നിന്ന് പിന്തുടർന്നെത്തിയ ലോറി ഡ്രൈവറാണ് ആക്രമിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. പെരുമ്പാവൂരിന് സമീപം ബിഷപ്പ് സഞ്ചരിച്ച കാറും ലോറിയും തമ്മിൽ തട്ടിയിരുന്നു. ചെറിയ അപകടമായതുകൊണ്ട് തന്നെ ബിഷപ് പാലായിലേക്ക് യാത്ര തുടർന്നു.

എന്നാൽ ബിഷപിൻ്റെ കാറിനെ ലോറി പിന്തുടർന്നു. മൂവാറ്റുപുഴ സിഗ്നലിൽ ബിഷപിന്റെ കാറിന് കുറുകെ ലോറിയിട്ട ശേഷം ഡ്രൈവറാണ് ആക്രമിച്ചത്. കാറിൻ്റെ ഹെഡ് ലൈറ്റും പുറകിലെ ലൈറ്റും അടിച്ചു തകർത്തു. ഭയാനകമായ സംഭവമാണ് അരങ്ങേറിയതെന്ന് ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ പറഞ്ഞു.


 വിവരമറിഞ്ഞ് പൊലീസ് സ്ഥലതെത്തിയപ്പോഴേക്കും ലോറി ഡ്രൈവർ സ്ഥലംവിട്ടു. കാർ ആക്രമിച്ച ലോറിയും ഡ്രൈവറെയും പൊലീസ് തിരിച്ചറിഞ്ഞു. ലോറി പോലീസ് കസ്റ്റഡിയിൽ എടുത്തതായി അറിയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !