കോട്ടയത്ത് മുൻ നഗരസഭ അംഗവും മകനും ചേർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി

കോട്ടയം: മാണിക്കുന്നത് മുൻ നഗരസഭ അംഗം വി.കെ അനിൽകുമാറും (ടിറ്റോ) മകനും ചേർന്നു യുവാവിനെ കുത്തിക്കൊന്നു.

അനിൽകുമാറിന്റെ വീടിനു മുന്നിലാണ് യുവാവുമായി ഇവർ ഏറ്റുമുട്ടിയത്. സംഭവത്തിൽ കുത്തേറ്റ കറുകച്ചാൽ തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുന്ന പുതുപ്പള്ളി മാങ്ങാനം താന്നിക്കൽ ഹൗസ് ആദർശ് (23) കൊല്ലപ്പെട്ടു.

ഇയാളുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ്. ഇന്ന് പുലർച്ചെ നാലരയോടെ അനിൽകുമാറിന്റെ വീടിനുമുന്നിലായിരുന്നു കൊലപാതകം. വാക്ക് തർക്കത്തെ തുടർന്ന് അനിൽകുമാറും മകനും ചേർന്ന് യുവാവിനെ ആക്രമിക്കുകയായിരുന്നു വെന്നാണ് വിവരം. സംഭവത്തിൽ കുത്തേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

മുൻ വൈരാഗ്യത്തെ തുടർന്നാണ് ഇരുവരും ചേർന്ന് യുവാവിനെ ആക്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് അന്വേഷണംആരംഭിച്ചിട്ടുണ്ട്. പ്രതികളെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ടിറ്റോയുടെ മകൻ നിരവധി കഞ്ചാവ് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !