‘ബാഹുബലി’ യിൽ ഇന്ത്യയുടെ അഭിമാനമായ സിഎംഎസ്-03 വിജയകരമായി വിക്ഷേപിച്ചു.

ശ്രീഹരിക്കോട്ട :ഐഎസ്ആര്‍ഒയുടെ ആശയവിനിമയ ഉപഗ്രഹമായ സിഎംഎസ്-03 വിജയകരമായി വിക്ഷേപിച്ചു.

സതീഷ് ധവാൻ സപേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. നാവിക സേനയ്ക്കായുള്ള നിര്‍ണായക വാര്‍ത്താ വിനിമയ ഉപഗ്രഹമായ സിഎംഎസ്-03നെ വഹിച്ചുള്ള എല്‍വിഎം3 റോക്കറ്റ് വൈകിട്ട് 5.26 ഓടെയാണ് കുതിച്ചുയർന്നത്. 

ഏകദേശം 4,410 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം ഇന്ത്യന്‍ മണ്ണില്‍ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയതാണ്. ‘ബാഹുബലി’ എന്ന് വിളിക്കപ്പെടുന്ന എല്‍വിഎം 3 റോക്കറ്റിലാണ് ഉപഗ്രഹം കുതിച്ചത്. ഇതോടെ പ്രതിരോധ മേഖലയിലെ ആശയവിനിമയത്തിനായി വിദേശ ഉപഗ്രഹങ്ങളെ ഇനി ആശ്രയിക്കണ്ട. 

ഇത് ദേശീയ സുരക്ഷ വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. എന്‍വിഎസ് 02 ഉപഗ്രഹത്തിന്റെയും റിസാറ്റ് ഉപഗ്രഹത്തിന്റെയും വിക്ഷേപണം പരാജയമായിരുന്ന ഐഎസ്ആർഒയെ സംബന്ധിച്ച് ഇന്നത്തെ വിക്ഷേപണം നിർണായകമായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !