പാലാ: മത്സര രംഗത്തേയ്ക്ക് ചുവടുവയ്ക്കുവാൻ യുവത്വം മടിച്ചു നിൽക്കുമ്പോൾ പ്രത്യേകിച്ച് പെൺകുട്ടികൾ ഒഴിവാകുമ്പോൾ മീനച്ചിൽ പഞ്ചായത്തിലെ കിഴപറയാർ വാർഡിൽ മാറ്റുരയ്ക്കുവാനാണ് വിദ്യാർത്ഥി നേതാവ് കൂടിയായ വെട്ടത്ത് ജി. ബേബിയുടെ മകളായ അഞ്ചന തെരേസ് മാത്യു കളത്തിലിറങ്ങിയിരിക്കുന്നത്.
പ്രായം 21മാത്രം' പ്രായം കുറഞ്ഞ വനിതാ സ്ഥാനാർത്ഥികളിൽ ഇടം പിടിച്ച വിദ്യാർത്ഥിനി.കേരള കോൺഗ്രസ് (എം) ൻ്റെ വിദ്യാർത്ഥി വിഭാഗമായ കെ.എസ്.സി യുടെ മണ്ഡലം സെക്രട്ടറിയും പാലാ സെ.തോമസ് കോളജിലെ മലയാളം ബിരുദ വിദ്യാർത്ഥിനിയുമാണ് അഞ്ചന. ഹിന്ദിയിലും ബിരുദമുണ്ട്. മററു യുവജനസംഘടനകളുടേയും സജീവ പ്രവർത്തകയാണ്.
മുൻ ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന സണ്ണി വെട്ടമാണ് ജേഷ്ഠൻ്റെ പുത്രിയായ അഞ്ചനയുടെ പ്രചാരണത്തിന് മുന്നണി പ്രവർത്തകർക്കൊപ്പം ചുക്കാൻ പിടിക്കുന്നത്.
മീനച്ചിൽ പഞ്ചായത്തിൽ മറ്റ് രണ്ട് യുവാക്കൾ കൂടി കേരള കോൺ.(എം) സീറ്റ് നൽകി മത്സര രംഗo പുതു തലമുറയ്ക്ക് കൈമാറുകയാണ്.
പ്രബല കക്ഷികൾക്ക് പോലും അനുയോജ്യരായ സ്ഥാനാർത്ഥികളെ ലഭിക്കുവാൻ പ്രയാസപ്പെടുന്നതിനാലാണ് സ്ഥാനാർത്ഥി പ്രഖ്യാപനങ്ങൾ വൈകുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.