പാലാ: പട്ടാപ്പകൽ വീടിനു മുകളിലെ ടെറസിൽ ഒളിച്ചിരുന്ന മോഷ്ടാവിനെ നാട്ടുകാർ പിടികൂടി മേലുകാവ് പൊലീസിനെ ഏല്പിച്ചു.
പാലാ കൊല്ലപ്പള്ളിയിലാണ് സംഭവം. കഴിഞ്ഞ ദിവസം തൊട്ടടുത്ത ഇരുനില വീട്ടിന്റെ ടെറസിൽ തുണി ഉണക്കാൻ കയറിയ സ്ത്രീയാണ് അയൽവീടിന്റെ ടെറസിൽ മോഷ്ടാവ് ഒളിച്ചിരിക്കുന്നത് കണ്ടത്.തുടർന്ന് അയൽവാസികളെ വിവരം അറിയിക്കുകയും മോഷ്ടാവിനെ പിടികൂടുകയായിരുന്നു. എറണാകുളം പറവൂർ സ്വദേശിയാണ് ഇയാൾ. നേരത്തേ, കൊടുമ്പിടിയിൽ ഒരു കെട്ടിടത്തിൽ ജോലി കഴിഞ്ഞ് ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ രണ്ടു മൊബൈൽ ഫോണും 5000 രൂപയും മോഷണംപോയിരുന്നു.ഒരാഴ്ച മുമ്പ് കാവുംകണ്ട പ്രദേശത്തെ വീടുകളിൽ മോഷണശ്രമവും നടന്നിരുന്നു. ഒരുമാസം മുമ്പ് കുറുമണ്ണ് പള്ളിയിൽ നിന്ന് ചെമ്പുകമ്പിയും പ്രദേശത്തെ 2 വീടുകളിൽ നിന്ന് 500 കിലോയോളം റബർ ഷീറ്റും ഒട്ടുപാലും മോഷണം പോയിരുന്നു. കടനാട് ക്ഷേത്രത്തിലും മോഷണം പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കടനാട്, കൊടുമ്പിടി, കാവുംകണ്ടം പ്രദേശങ്ങള്‍ മോഷ്ടാക്കളുടെ കേന്ദ്രമാണ്.
ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee
കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story
ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI
WhatsApp
Telegram
Facebook
YouTube








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.