എടപ്പാൾ: റോട്ടറി ഇൻ്റർനാഷണലിൻ്റെ അഭിമാനകരമായ വൊക്കേഷണൽ എക്സലൻസ് അവാർഡിന് എടപ്പാളിലെ ന്യൂറോളജിസ്റ്റും സ്ട്രോക്ക് സ്പെഷ്യലിസ്റ്റുമായ ഡോ. രോഹിത് ശശിധരൻ അർഹനായി. സമൂഹത്തിൻ്റെ ഉന്നമനത്തിനായി ശക്തമായി ഇടപെടുന്നവർക്കായി റോട്ടറി ഇൻ്റർനാഷണൽ ഏർപ്പെടുത്തിയ പുരസ്‌കാരമാണിത്.
എടപ്പാൾ ഹോസ്പിറ്റൽസിലെ ഡോക്ടറും റോട്ടറി ക്ലബ് എടപ്പാൾ അംഗവുമായ ഡോ. രോഹിത് ശശിധരൻ ആതുരശുശ്രൂഷാ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന വ്യക്തിയാണ്. റോട്ടറി ക്ലബ് എടപ്പാളുമായി ചേർന്ന് നിരവധി സ്ട്രോക്ക് ബോധവൽക്കരണ ക്യാമ്പുകൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. കൂടാതെ, സാധാരണക്കാർക്ക് സൗജന്യ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിലും ഇദ്ദേഹം സജീവമാണ്.
ഒരു പതിറ്റാണ്ടിലേറെയായി തൻ്റെ കർമ്മ മണ്ഡലത്തിൽ സജീവമായ ഈ യുവ ഡോക്ടർ കഴിഞ്ഞ നാല് വർഷമായി എടപ്പാൾ ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ച് വരുന്നു. റോട്ടറി ക്ലബ് ഗവർണർ വിസിറ്റ് വേദിയിൽ വെച്ച് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ബിജോഷ് മാനുവൽ പുരസ്‌കാരം സമ്മാനിക്കും.
തൃശ്ശൂർ ജില്ലയിലെ വലപ്പാട് പുഴക്കടവിൽ ശശിധരൻ്റെയും രമയുടെയും മകനാണ് ഡോ. രോഹിത് ശശിധരൻ. ഭാര്യ നീമ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നു. മകൻ നീൽ വാസുദേവ് യു.കെ.ജി. വിദ്യാർത്ഥിയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.