ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞു; അഞ്ചുപേർക്ക് പരിക്ക്, വൻ ദുരന്തം ഒഴിവായി

കാഞ്ഞിരപ്പള്ളി (കോട്ടയം): ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ക്രാഷ് ബാരിയറിൽ ഇടിച്ചുനിന്നതിനാലാണ് വാഹനം താഴ്ചയിലേക്ക് മറിയാതിരുന്നതും വലിയ ദുരന്തം ഒഴിവായതും.

വെള്ളിയാഴ്ച പുലർച്ചെ ഏകദേശം മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. തമിഴ്നാട്ടിൽനിന്ന് ശബരിമലയിലേക്ക് തീർത്ഥാടനത്തിന് എത്തിയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി കണ്ണിമലയിലെ കുത്തിറക്കത്തിൽ വെച്ചാണ് ബസിന് നിയന്ത്രണം നഷ്ടമായത്. നിയന്ത്രണം വിട്ട വാഹനം റോഡിന്റെ വശത്തുള്ള ക്രാഷ് ബാരിയറിൽ ഇടിച്ച് തങ്ങി നിൽക്കുകയായിരുന്നു.

പരിക്കേറ്റ തീർത്ഥാടകരെ ഉടൻതന്നെ എരുമേലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണിമലയിലെ ഈ അപകട വളവിനും ഇറക്കത്തിനും മുൻപായി പോലീസ് സേവനം ലഭ്യമാണെങ്കിലും, വാഹനങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ കൃത്യമായി നൽകുന്നില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ശബരിമല തീർത്ഥാടന പാതയിലെ ഈ ദുർഘടമായ ഭാഗത്ത് മുന്നറിയിപ്പുകളും സുരക്ഷാ നിർദ്ദേശങ്ങളും കൂടുതൽ കാര്യക്ഷമമാക്കണമെന്നാണ് ആവശ്യം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !