തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതിയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ. വാസുവിനെ കൈവിലങ്ങണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടിയെടുക്കാൻ സാധ്യത. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്.) ചട്ടങ്ങൾക്ക് വിരുദ്ധമായ നടപടിയാണിത് എന്നതിനാലാണ് നടപടിക്ക് വഴിയൊരുങ്ങുന്നത്. ഇതുസംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചു.
ചട്ടലംഘനം ചൂണ്ടിക്കാട്ടി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്
'ഭാരതീയ നാഗരിക് സുരക്ഷാ സംഹിത'യുടെ 43(3)-ാം വകുപ്പിൽ ആർക്കൊക്കെയാണ് വിലങ്ങണിയിക്കേണ്ടതെന്ന് വ്യക്തമായി നിർവചിക്കുന്നുണ്ട്. ഈ നിയമങ്ങൾക്ക് വിരുദ്ധമായ നടപടിയാണ് പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
സംഘടിത കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവർ, തീവ്രവാദക്കേസുകളിൽ ഉൾപ്പെടുന്നവർ, കൊലപാതകം, ബലാത്സംഗം തുടങ്ങിയ ഗുരുതരമായ കേസുകളിൽ ഉൾപ്പെടുന്ന പ്രതികളെ മാത്രമാണ് വിലങ്ങണിയിക്കാൻ നിയമം അനുശാസിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വാസുവിനെ വിലങ്ങണിയിച്ചത് നിയമപരമായ ഈ മാനദണ്ഡങ്ങൾക്ക് എതിരാണ്.
ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം അറിയാതെയാണ് വാസുവിനെ ഇത്തരത്തിൽ വിലങ്ങണിയിച്ച് കോടതിയിലെത്തിച്ചതെന്നാണ് വിവരം. ഇതേത്തുടർന്നാണ് സംഭവം വിവാദമാകുകയും പോലീസ് മേധാവി റിപ്പോർട്ട് തേടുകയും ചെയ്തത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.