ചെന്നൈ: ആലപ്പുഴയിൽ നിന്ന് ചെന്നൈ സെൻട്രലിലേക്ക് വന്ന എക്സ്പ്രസ് ട്രെയിനിന്റെ കമ്പാർട്ടുമെന്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ റെയിൽവേ സംരക്ഷണ സേന (ആർ.പി.എഫ്) സാഹസികമായി രക്ഷപ്പെടുത്തി.
വിവരമറിഞ്ഞ ഉടൻ, സെൻട്രൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഇൻസ്പെക്ടർ മധുസൂധന റെഡ്ഡിയുടെ നേതൃത്വത്തിൽ വനിതാ സബ് ഇൻസ്പെക്ടർമാരും ആർ.പി.എഫ്. ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം ചെന്നൈ സെൻട്രൽ സ്റ്റേഷനിലേക്ക് കുതിച്ചു. പുലർച്ചെ 5:30-ന് ട്രെയിൻ സ്റ്റേഷനിൽ എത്തിയ ഉടൻ, ആർ.പി.എഫ് സംഘം എസ്-7 കമ്പാർട്ടുമെന്റിലെത്തി കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
ഉടൻതന്നെ വൈദ്യസഹായം ഉറപ്പാക്കുന്നതിനായി കുട്ടിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. വിശദമായ പരിശോധനകൾക്ക് ശേഷം കുഞ്ഞ് പൂർണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് കുട്ടിയെ ചെന്നൈ സെൻട്രൽ ചൈൽഡ് പ്രൊട്ടക്ഷൻ അസിസ്റ്റൻസ് സെന്ററിന് കൈമാറി.
അതേസമയം, കുട്ടിയെ ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് ആർ.പി.എഫ്. ട്രെയിനിലെ എല്ലാ കമ്പാർട്ടുമെന്റുകളിലും സമഗ്രമായ പരിശോധന നടത്തിയെങ്കിലും കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനായില്ല.
സംഭവത്തെക്കുറിച്ച് ചില യാത്രക്കാർ നൽകിയ വിവരങ്ങൾ നിർണായകമായേക്കും. ട്രെയിൻ കോയമ്പത്തൂർ പിന്നിട്ട ശേഷമാണ് എസ്-7 കോച്ചിലെ 37-ാം നമ്പർ ബെർത്തിൽ കുഞ്ഞിനെ തനിച്ചുകണ്ടതെന്നാണ് യാത്രക്കാർ മൊഴി നൽകിയിട്ടുള്ളത്. ഈ വിവരങ്ങളെ അടിസ്ഥാനമാക്കി റെയിൽവേ സ്റ്റേഷനുകളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ആർ.പി.എഫ്. പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.