നീണ്ട പരിശ്രമം, മറിഞ്ഞ ടാങ്കർ ലോറി ഒടുവിൽ ഉയർത്തി

പെരിന്തൽമണ്ണ ആനമങ്ങാട് മറിഞ്ഞ ടാങ്കർ ലോറി പുലർച്ചെ നാലുമണിയോടുകൂടി ഉയർത്തി. 

മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണാ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേത്യത്തത്തിൽ 15 ൽ പരം ട്രോമാ കെയർ പ്രവർത്തകരും സ്റ്റേഷൻ ഓഫീസർ ബാബുരാജിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ പ്രവർത്തകരും SHO സുമേഷ് സുധാകറിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ പോലീസും തഹസിൽദാർ വേണുഗോപാലിന്റെ നേതൃത്വത്തിൽ റവന്യൂ വിഭാഗവും പങ്കെടുത്തു.


ആനമങ്ങാട് കൃഷ്ണപ്പടി വളവിൽ ആണ് ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത് . അപകടത്തെ തുടർന്ന് പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. 

പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് ചെർപ്പുളശ്ശേരി ഭാഗത്തേക്ക് തിരിച്ച് ചെർപ്പുളശ്ശേരി ഭാഗത്ത് നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾ പോലീസ് വഴിതിരിച്ചു വിട്ടിരുന്നു.

മംഗലാപുരത്ത് നിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. മററാരു കാറിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് ടാങ്കർ ലോറി മറിയുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !