തിരക്ക് നിയന്ത്രിക്കാൻ കർശന നിർദേശവുമായി ഹൈക്കോടതി
വെർച്വൽ ക്യൂ ബുക്കിങ് രേഖകൾ കൃത്യമല്ലെങ്കിൽ പമ്പയിൽ നിന്നും കടത്തിവിടരുത്. വെർച്വൽ ക്യൂ പാസിലെ സമയം, ദിവസം എന്നിവയും കൃത്യമായിരിക്കണം. വ്യാജ പാസുമായി വരുന്നവരെ കടത്തിവിടരുതെന്നും ഹൈക്കോടതി നിർദേശിച്ചു.
കഴിഞ്ഞ ദിവസം ശബരിമലയിലെ ഭക്തജനത്തിരക്കിൽ ഹൈക്കോടതി കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. മുൻകൂട്ടി അറിയാവുന്ന തിരക്ക് മൂലമുണ്ടായ അപകടങ്ങൾ അനുവദിക്കാനാകില്ലെന്നും തിരക്കിൽപെട്ട് ഭക്തർക്ക് അപകടമുണ്ടായാൽ ക്ഷമ പ്രതീക്ഷിക്കേണ്ടെന്നും ഹൈക്കോടതി ദേവസ്വം ബോർഡിനും പൊലീസിനും മുന്നറിയിപ്പ് നൽകി.
അതേസമയം, നട തുറന്ന് 10 ദിവസം പിന്നിടുമ്പോൾ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത തിരക്കാണ് ശബരിമലയിൽ. രാത്രി പത്ത് മണിവരെ ദർശനം നടത്തിയത് തൊണ്ണൂറായിരത്തിന് മുകളിൽ ഭക്തരാണ്. ശബരിമല തീർഥാടനം സന്തോഷകരമായ അവസ്ഥയിലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. ഉച്ചഭക്ഷണമായി സന്നിധാനത്ത് കേരളീയ സദ്യ വിളമ്പുന്നതിൽ ദേവസ്വം പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ഉടൻ അവലോകന യോഗം ചേരും.
തിരക്ക് കൂടിയതോടെ ശബരിമലയിൽ റെക്കോർഡ് വരുമാനമാണ്. ആകെ വരുമാനം 60 കോടി കവിഞ്ഞു. അരവണ വിറ്റു വരവിലൂടെ 30 കോടിയും കാണിക്കയിലൂടെ 15 കോടിയും ലഭിച്ചു. അപ്പം വില്പന പ്രസാദം മറ്റു വഴിപാടുകൾ എന്നിവയിലൂടെയാണ് ബാക്കി വരുമാനം.
ഇന്നലെ തീർഥാടകനിര മരക്കൂട്ടം വരെ നീണ്ടു. ക്യൂ കോംപ്ലക്സ് വഴി നിയന്ത്രണങ്ങളോടെയാണ് ഭക്തരെ സന്നിധാനത്തേക്ക് കയറ്റി വിടുന്നത്. 10 ലക്ഷത്തിലധികം ഭക്തർ ഇതുവരെ എത്തിയെന്നാണ് ഔദ്യോഗിക കണക്ക്. ഇന്നലെ മാത്രം 86,000 തീർത്ഥാടകർ മല ചവിട്ടി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.