ദില്ലി: ചെങ്കോട്ടയിൽ ഒരു പതിവ് തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അത്. കച്ചവടക്കാർ സാധനങ്ങൾ വിൽക്കുകയായിരുന്നു, വാങ്ങാനെത്തിയവർ തെരുവുകളിൽ അലഞ്ഞു നടന്നു. പെട്ടെന്ന്, വൈകുന്നേരം 6.40-6.45 ഓടെ, ഒരു വലിയ സ്ഫോടനം ശാന്തതയെ തകർത്തു. ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറി എന്ന് ദൃക്സാക്ഷികള്‍ സാക്ഷ്യപ്പെടുത്തി. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി, നിരവധി പേര്‍ക്ക് പരിക്കേറ്റു, രക്ഷപെട്ട പലരും നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് എന്ന് ജനങ്ങള്‍ പറയുന്നു.
സ്ഫോടനത്തിൽ മരണ സംഖ്യ ഉയര്‍ന്നു. 13 പേരാണ് ഇതുവരെ മരിച്ചത്. ഇതിൽ അഞ്ചുപേരും പുരുഷൻമാരാണെന്നാണ് റിപ്പോർട്ട്. ദില്ലിയിൽ നടന്നത് ഭീകരാക്രമണമാണെന്ന നിഗമനത്തിലാണ് സർക്കാർ വൃത്തങ്ങൾ. ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനമെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന.
ആഭ്യന്തര മന്ത്രി അമിത് ഷാ, ആശുപത്രി സന്ദര്‍ശിച്ചു. ചെങ്കോട്ടക്ക് മുന്നിൽ പൊട്ടിത്തെറിച്ചത് ഐ 20 കാറെന്ന് അമിത് ഷാ, സിസിടിവി ദൃശ്യങ്ങടക്കം NIA സംഘം വിശദമായ പരിശോധന നടത്തുന്നു.
ഡൽഹിയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഡെല്‍ഹിയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു, പോലീസ് പ്രദേശം വളഞ്ഞു, അഗ്നിശമന സേന വൈകുന്നേരം 7.29 ഓടെ തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു.
രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തതായി വിവരം. എന്നാൽ ആരാണ് കസ്റ്റഡിയിലുള്ളതെന്ന് അധികൃതർ പുറത്തുവിട്ടിട്ടില്ല. നിലവിൽ ഇയാളെ ചോദ്യം ചെയ്തുവരികയാണ് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
തിങ്കളാഴ്ച നവംബർ 10 വൈകുന്നേരം ഡൽഹിയിൽ നടന്ന സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ വിവിധ വിമാനത്താവളത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.