ഇടുക്കി: കനത്ത മഴക്ക് പിന്നാലെ അപകടാവസ്ഥയിലുണ്ടായിരുന്ന വലിയ മൺകൂന താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്. റോഡ് നിർമാണവുമായി ബന്ധപ്പെട്ട സംരക്ഷണഭിത്തിയടക്കം ഇടിഞ്ഞുവീണാണ് അപകടം. ആറ് വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. ഇതിൽ രണ്ട് വീടുകൾ പൂർണ്ണമായും തകർന്നു.
പ്രദേശവാസിയായ ബിജു എന്നയാളും ഭാര്യ സന്ധ്യയുമാണ് വീടിനുള്ളിൽ കുടുങ്ങിയത്. ഇവർ വീടിന്റെ ഹാളിലാണ് കുടുങ്ങിയത്. ഇരുവരുടേയും ശംബ്ദം കേട്ടതായും കാലുകൾ കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു വെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.
മണ്ണ് മാന്ത്രി യന്ത്രവും, കോൺക്രീറ്റുകൾ പൊളിക്കാനുള്ള ഉപകരണങ്ങളും സ്ഥലത്ത് എത്തിച്ച് ജാക്കി വെച്ച് കോൺക്രീറ്റ് പാളികൾ ഉയർത്തിക്കൊണ്ടിരിക്കുന്നു. ഫയഫോഴ്സിന്‍റെയും നാട്ടുകാരുടേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കുടുങ്ങിയ ദമ്പതികളില്‍ ഭാര്യയെ പുറത്തെടുത്തു. നേരത്തെ ഓക്സിജൻ ഉൾപ്പടെ നൽകിയിരുന്നു. ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.
മണ്ണിടിഞ്ഞുവീണ് വീട് പൂർണമായി തകർന്ന് ഇവർ അനങ്ങാൻ പറ്റാത്ത അവസ്ഥയിൽ ഇരുവരുടേയും കാൽ സ്ലാബിനടിയിൽ കുടുങ്ങിയിട്ടുണ്ടായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് രക്ഷാപ്രവത്തകർ പറഞ്ഞു. ബിജുവിനെ രെക്ഷപെടുത്താൻ ശ്രമം തുടരുന്നു. എൻഡിആർഎഫ് സംഘം സംഭവ സ്ഥലത്തേക്ക് ഉടനെത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
ശക്തമായ മഴമുന്നറിയിപ്പിനെ തുടർന്ന് പ്രദേശത്ത് നിന്നും 25 ഓളം കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. അടിമാലി ഉന്നതിയിൽ നിന്നുമുള്ള കുടുംബങ്ങളെയും ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. ഉന്നതിക്ക് മുകൾ ഭാഗത്തായി വലിയ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. സുരക്ഷ മുൻനിർത്തി അടിമാലി ഗവണ്‍മെന്‍റ് സ്കൂളിൽ ക്യാമ്പ് തുറന്നു.
അതില്‍ ബിജുവും ഭാര്യയും ഉണ്ടായിരുന്നു. പ്രധാനപ്പെട്ട രേഖകൾ എടുക്കുന്നതിന് വേണ്ടി ഇരുവരും വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനത്തിന് പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.










.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.