തിരുവനന്തപുരം;മണ്ണന്തലയില്‍ അമ്മാവനെ മരുമകന് തല്ലിക്കൊന്നു. മണ്ണന്തല പുത്തന്‍വീട്ടില്‍ സുധാകരന് (80) ആണു മരിച്ചത്.
സഹോദരിയുടെ മകനും നിരവധി കേസുകളില്‍ പ്രതിയുമായ രാജേഷിനെ പൊലീസ് പിടികൂടി. മദ്യലഹരിയില്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ടാണ് രാജേഷ് സുധാകരനെ അടിച്ചതെന്നാണു കരുതുന്നത്.രാജേഷും സുധാകരനും ഒരു വീട്ടിലാണു താമസിച്ചിരുന്നത്.ഇന്നലെ രാത്രി മദ്യപിച്ചെത്തിയ രാജേഷ് അമ്മാവനെ ക്രൂരമായി മര്‍ദിച്ചുവെന്നു അയല്‍വാസികള്‍ പൊലീസിനോടു പറഞ്ഞു. മര്‍ദനമേറ്റ സുധാകരന് രാത്രി മരിച്ചുവെന്നാണു കരുതുന്നത്. രാവിലെയാണു നാട്ടുകാര്‍ വിവരം അറിഞ്ഞ് പൊലീസിനെ വിളിച്ചത്.ഇതോടെ രാജേഷ് സ്ഥലത്തുനിന്നു മുങ്ങി. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞയാഴ്ച രാജേഷിന്റെ എതിര് സംഘത്തില്‍പെട്ട ഗുണ്ടകള്‍ ഈ വീടിനു നേരെ ആക്രമണം നടത്തിയിരുന്നു.
0
ശനിയാഴ്ച, ഒക്ടോബർ 11, 2025









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.