ആർഎസ്എസ് ശതാബ്ദിയുടെ തുടക്കം കുറിച്ചുകൊണ്ട് വിജയദശമിയോടനുബന്ധിച്ച് പാലായിലെ കൊഴുവനാൽ മണ്ഡലത്തിൽ പഥസഞ്ചലനവും സാംഘിക്കും നടന്നു.

പാലാ:--ആർഎസ്എസ് ശതാബ്ദിയുടെ തുടക്കം കുറിച്ചുകൊണ്ട് വിജയദശമിയോടനുബന്ധിച്ച് പാലായിലെ കൊഴുവനാൽ മണ്ഡലത്തിൽ പഥസഞ്ചലനവും സാഘിക്കും നടന്നു.

നൂറുവർഷം പൂർത്തിയാക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘം അതിൻ്റെ പിറന്നാൾ ദിനമായ വിജയദശമിയോടനുബന്ധിച്ച് ഇന്നലെ വൈകിട്ട് 3.30 ന് മേവിട മോനിപ്പള്ളിപ്പാലത്തും നിന്നും പഥസഞ്ചലനം ആരംഭിച്ച് പുറയ്ക്കാട്ടുകാവ് ദേവീക്ഷേത്ര മൈതാനത്ത് സമാപിച്ചു. തുടർന്ന് നടന്ന പൊതുപരിപാടിയിൽ റിട്ട. എ.ഇ.ഒ പ്രസന്നകുമാരി സി.റ്റി. പ്ലാക്കുഴിയിൽ അധ്യക്ഷത വഹിച്ചു.

രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ ഗ്രാമവികാസ് സംയോജക് ബി.രാജീവ് മുഖ്യ പ്രഭാഷണം നടത്തി.

പരിപാടികളോടനുബന്ധിച്ച് ദേശീയതയുടെ ശബ്ദമായ കേസരി വാരികകയുടെ ഉദ്ഘാടനം മേവിട വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ്  പി. എസ്. ശശിധരൻ നായർ പന്തലാനിക്കൽ ആദ്യ രസീത് ഏറ്റുവാങ്ങി.


 കേരളത്തിലെ സംഘ പ്രവർത്തനത്തിൻ്റെ വികാസ ചരിത്രം വിവരിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘം കേരളത്തിൽ എന്ന പുസ്തകത്തിൻ്റെ ആദ്യ ഭാഗത്തിൻ്റെ പ്രകാശന കർമ്മം റിട്ട. എ.ഇ.ഒ.പ്രസന്നകുമാരി സി.റ്റി. പ്ലാക്കുഴിയിലും നിർവ്വഹിച്ചു..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !