കർണാടക ;നമ്മുടെ ലോകം അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. ആധുനിക സാങ്കേതികവിദ്യകൾ മനുഷ്യജീവിതത്തെ കൂടുതൽ അപ്‌ഡേറ്റ് ആക്കിക്കൊണ്ടിരിക്കുന്നു.
ഈ മാറ്റം ഗതാഗത മേഖലയിൽ അടക്കം പ്രകടവുമാണ്. വാഹനമേഖലയിൽ ഇലോൺ മസ്ക് കൊണ്ടുവന്ന ടെസ്‌ലയുടെ ഡ്രൈവറില്ലാ കാർ ഒരിക്കൽ ഒരു വിപ്ലവമായിരുന്നു. വലിയ രീതിയിൽ ഈ കാർ സ്വീകരിക്കപ്പെട്ടു. ഇപ്പോളിതാ ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഡ്രൈവറില്ലാ കാർ വന്നിരിക്കുകയാണ്. അതാകട്ടെ നമ്മൾ തദ്ദേശീയമായി നിർമിച്ചതും.ബെംഗളുരുവിലെ ആർവി എഞ്ചിനീയറിംഗ് കോളേജിലാണ് ഡ്രൈവറില്ലാ കാർ ഉള്ളത്. കഴിഞ്ഞ ദിവസം ഈ കാറിൽ കോളേജ് ചുറ്റിക്കാണുന്ന ഉത്തരാദി മഠാധിപതിയായ ശ്രീ ശ്രീ 1008 സത്യാത്മാ തീർത്ത ശ്രീപാദങ്കലു സ്വാമിജിയുടെ വീഡിയോ വൈറലായിരുന്നു. വിപ്രോയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും, ആർവി എഞ്ചിനീയറിംഗ് കോളേജും ഒരുമിച്ചാണ് ഈ കാർ നിർമിച്ചത്. വീഡിയോയിൽ കാറിനകത്ത് ഇരിക്കുന്ന സ്വാമിജിയെയും കോളേജ് അധികൃതരെയും സഹായികളെയും കാണാം.
കോളേജിലെ ഒരു പരിപാടിക്ക് മുഖ്യാതിഥിയായി വന്നപ്പോഴാണ് മഠാധിപതി ഡ്രൈവറില്ലാ കാറിൽ യാത്ര ചെയ്തത്.ആറ് വർഷത്തെ ഗവേഷണത്തിനും ശ്രമങ്ങൾക്കുമൊടുവിലാണ് ഈ കാർ നിർമിച്ചത്. കോളേജിലെത്തന്നെ വിദ്യാർത്ഥികളും അധ്യാപകരുമാണ് ഇതിന് മുൻകൈ എടുത്തത്. ഡ്രൈവറില്ലാ കാറിന്റെ ഔദ്യോഗികമായ ലോഞ്ചിങ് നടന്നിട്ടില്ല. ഇന്ത്യയിലെ റോഡുകളുടെ സാഹചര്യങ്ങളും മറ്റും കൃത്യമായി പഠിച്ച ശേഷമായിരിക്കും ഇവ ലോഞ്ച് ചെയ്യുക.
നിലവിൽ ഇന്ത്യയിൽ ഐഐടി ഹൈദരാബാദും ഇത്തരത്തിൽ ഡ്രൈവറില്ലാ കാറുകളുടെ നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട് എന്നാണ് വിവരം. കൃഷി തുടങ്ങിയ ആവശ്യങ്ങൾക്കായുള്ള വാഹനങ്ങൾ ഇതിനകം തന്നെ ഐഐടി ഹൈദരാബാദ് നിർമിച്ചുകഴിഞ്ഞു.

.jpg)






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.