തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) കേരള മഹീന്ദ്ര & മഹീന്ദ്രയും ഇറാം ടെക്നോളജീസുമായി സഹകരിച്ച്, 'നാരിചക്ര' പ്രോഗ്രാമിന് തുടക്കം കുറിച്ചു.
പൊതുവെ സ്ത്രീകളുടെ പങ്കാളിത്തം കുറവുള്ള വാഹന വിപണന മേഖലയില്‍ സ്ത്രീകള്‍ക്ക് പരിശീലനം നല്കിയ ശേഷം മഹീന്ദ്ര & മഹീന്ദ്രയുടെ വാഹന വിപണന ഔട്ട്ലെറ്റുകളില് കസ്റ്റമര്‍ സര്‍വീസ് അഡൈ്വസര്‍, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്സിക്യൂട്ടീവ് എന്നീ ജോബ് റോളുകളില്‍ ആണ് നിയമനം നല്‍കുക.കേരളത്തില്‍ ഉടനീളം വിവിധ ഡീലര്‍ ഔട്ട്ലെറ്റുകളിലായി നൂറോളം അവസരങ്ങള്‍ ആണുള്ളത്.ഓട്ടോമൊബൈല്‍ മേഖലയില്‍ വൈദഗ്ധ്യമുള്ള തൊഴില്‍ അവസരങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യം മുന്നില്‍ കണ്ടുകൊണ്ട് ഈ രംഗത്തേക്ക് സ്ത്രീകള്‍ക്കും തുല്യ അവസരം ഉറപ്പാക്കുകയും അതുവഴി സ്ഥിര വരുമാനവും സുരക്ഷിതമായ തൊഴിലിടവും ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യം.18-നും 35-നും ഇടയില്‍ പ്രായമുള്ള ബിരുദധാരികളായ സ്ത്രീകള്‍ക്ക് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്സിക്യൂട്ടീവ് ആയും അതേ പ്രായപരിധിയില്‍ തന്നെയുള്ള മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഓട്ടോമൊബൈല്‍ മേഖലയില്‍ ഡിപ്ലോമയുള്ളവര്‍ക്ക് സര്‍വീസ് അഡൈ്വസര്‍ ആയും ആണ് ജോലി നേടാന്‍ അവസരം. മഹീന്ദ്ര & മഹീന്ദ്രയുടെ ഡീലര്‍ ഔട്ട്ലെറ്റുകളില് ഓണ്‍-ദി-ജോബ് ട്രെയിനിങ്ങും(OJT) നല്‍കുന്നതാണ്.
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രതിമാസം 15,000 രൂപ മുതല്‍ ശമ്പളവും ഇന്‍സെന്റീവുകളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. അസാപ് കുന്നംകുളം സ്കില്‍ പാര്‍ക്കില്‍ വച്ചാണ് രണ്ട് മാസം നീണ്ടുനില്‍ക്കുന്ന പരിശീലനം. 6000 രൂപയാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും https://asapkerala.gov.in/nareechakra/ എന്ന ലിങ്ക് സന്ദര്‍ശിക്കുകയോ 9495999788, 9495999790 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.