പാലാ;കടനാട് പഞ്ചായത്തിൽ പാവപ്പെട്ട മനുഷ്യരെ വൻ തട്ടിപ്പിനിരയാക്കിയതായി ബി ജെ പി.
വീടുപണിയുന്നതിനുള്ള സഹായം, വീടിൻ്റെ അറ്റകുറ്റപ്പണി(മെയിൻ്റനൻസ്) ഉള്ള സഹായം തുടങ്ങിയവയിലാണ് വൻ അഴിമതി പഞ്ചായത്ത് ഉദ്യോഗസ്ഥരും മെംബർമാരും ചേർന്ന് നടത്തിയിരിക്കുന്നത് എന്ന് ബി ജെ പി കടനാട് പഞ്ചായത്ത്പ്രസിഡൻ്റ് ജോഷി അഗസ്റ്റിൻ ആരോപിച്ചു.കടനാട് പഞ്ചായത്തിൽ വീടിൻ്റെ അറ്റകുറ്റപ്പണികൾക്കായി ഇരുപതിനായിരം രൂപ ഒരാൾക്ക് അനുവദിച്ചാൽ ഉദ്യോഗസ്ഥരും മെംബറും സ്ഥലം വന്ന് പരിശോധിച്ച് സഹായം നൽകണമെങ്കിൽ 5000 രൂപ ചെലവുകൾ എന്ന് പറഞ്ഞ് തട്ടിയെടുക്കുന്നു. പാവപ്പെട്ട മനുഷ്യർ ഇവർക്ക് പണം നൽകുന്നു.പാവങ്ങളെ പറ്റിക്കുന്ന ഇവർ വീടുകൾക്ക് 2 ലക്ഷം അനുവദിച്ചാൽ അതിൽ അമ്പതിനായിരം രൂപവരെ തട്ടിയെടുക്കുന്നതായി അദ്ദ്ദേഹം ആരോപിച്ചു.
പാവപ്പെട്ട ജനങ്ങളെ പിഴിയുന്ന അവരുടെ ബലഹീനതയെ ചൂക്ഷണം ചെയ്യുന്ന ഇത്തരം വൃത്തികെട്ടവൻമാരെ വെളിച്ചത്തുകൊണ്ടുവരാൻ കേന്ദ്രഅന്വോഷണം വേണമെന്ന് ആവശ്യപ്പെട്ട് ഇന്ന് തന്നെ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുമെന്ന് ജോഷി അഗസ്റ്റിൻ പറഞ്ഞു.
ഇത്തരം ഹീനമായ പച്ചയായ അഴിമതി ഒരിക്കലും വെച്ചുപെറുപിക്കാനാവില്ലെന്നും പ്രധാനമന്ത്രി ഈ വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും ജോഷി അഗസ്റ്റിൻ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.