പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ അധ്യാപികയെ ആക്രമിച്ചു നഗ്‌നയാക്കി മരത്തില്‍ കെട്ടിയിട്ടു

ബെംഗളൂരു: പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ അധ്യാപികയെ ആക്രമിച്ചു നഗ്‌നയാക്കി മരത്തില്‍ കെട്ടിയിട്ടു.

ചിക്കമഗളൂരു ജില്ലയിലെ കൊപ്പയില്‍ 25-കാരിയായ സ്‌കൂളധ്യാപികയ്ക്കു നേരെയായിരുന്നു ക്രൂരത. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. അധ്യാപികയുടെ വീടിനടുത്ത് താമസിക്കുന്ന ഭവിതാണ് (30) ആക്രമിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

സര്‍ക്കാര്‍ സ്‌കൂളില്‍ താത്കാലിക അധ്യാപികയായ യുവതി ജോലികഴിഞ്ഞു വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. യുവതിയുടെ കരച്ചില്‍ കേട്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. യുവതിയുടെ വായില്‍ ചെളി തിരുകിയശേഷമാണ് ഭവിത് കടന്നുകളഞ്ഞത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്.

സമീപവാസികളായതിനാല്‍ യുവതിക്കും കൂലിത്തൊഴിലാളിയായ ഭവിതിനും തമ്മില്‍ പരിചയമുണ്ടായിരുന്നു. പലതവണ ഇയാള്‍ പ്രണയാഭ്യര്‍ഥന നടത്തിയെങ്കിലും യുവതി താത്പര്യം പ്രകടിപ്പിച്ചില്ല.


ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആദ്യം കൊപ്പയിലുള്ള ആശുപത്രിയിലും പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി ശിവമോഗയിലുള്ള ആശുപത്രിയിലും പ്രവേശിപ്പിച്ചു.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !