വാഷിങ്ടണ്‍:യുഎസില്‍ ബുധനാഴ്ച രാവിലെ ആരംഭിച്ച ഗവണ്മെന്റ് ഷട്ട്ഡൗണ്‍ രാജ്യത്തുടനീളമുള്ള ഫെഡറല്‍ സേവനങ്ങളെയും ജീവനക്കാരെയും ഗുരുതരമായി ബാധിച്ചു.
ലക്ഷക്കണക്കിന് ജീവനക്കാരുടെ ജോലി താല്‍ക്കാലികമായി നിര്‍ത്തിവെച്ചപ്പോള്‍, ഫണ്ടിംഗ് പുനഃസ്ഥാപിക്കുന്നതുവരെ ശമ്പളമില്ലാതെ ജോലിക്ക് ഹാജരാകാന്‍ നിരവധി പേര് നിര്‍ബന്ധിതരായിട്ടുമുണ്ട്.ഏറ്റവും രൂക്ഷമായി ബാധിച്ചത് പരിസ്ഥിതി സംരക്ഷണ ഏജന്‍സിയെയാണ് (EPA). ഇവിടെ 89% ജീവനക്കാരാണ് പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത്. വിദ്യാഭ്യാസ വകുപ്പില്‍ 87% ജീവനക്കാരെയും, വാണിജ്യ വകുപ്പില്‍ 81% ജീവനക്കാരെയും, തൊഴില്‍ വകുപ്പില്‍ 76% ജീവനക്കാരെയും ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്.ഭവന, നഗരവികസന വകുപ്പിലെ 71% ജീവനക്കാര്‍ക്കും ഷട്ട്ഡൗണ്‍ കാരണം ജോലി താത്കാലികമായി നഷ്ടമായി. ഷട്ട്ഡൗണിന്റെ ഫലമായി നിരവധി പ്രധാന സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ഇത് പൊതുജനങ്ങളേയും ബാധിച്ചു. ആരോഗ്യ മേഖലയില്‍ ചില മരുന്ന് വിതരണത്തേയും ഇത് ബാധിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (NIH) ഗ്രാന്റുകള്‍ നല്‍കുന്നതും NIH ആശുപത്രിയില്‍ പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നതും നിര്‍ത്തിയിട്ടുണ്ട്.ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്സ് പ്രസിദ്ധീകരിക്കുന്ന പ്രതിമാസ തൊഴില്‍ ഡാറ്റാ റിപ്പോര്‍ട്ടുകള്‍ നിര്‍ത്തിവെച്ചു. സെന്‍സസ് ബ്യൂറോയുടെ സര്‍വേകളും പ്രതിമാസ റിപ്പോര്‍ട്ടുകളും ഉള്‍പ്പെടെയുള്ള മിക്ക പ്രവര്‍ത്തനങ്ങളും വാണിജ്യ വകുപ്പും നിര്‍ത്തി. പുതിയ വിദ്യാഭ്യാസ ഗ്രാന്റുകള്‍ നല്‍കുന്നത് നിര്‍ത്തിവെച്ചു. കോടതി നടപടികളേയും ബാധിച്ചു. പതിനായിരക്കണക്കിന് ചെറുകിട ബിസിനസ്സുകളെ സഹായിക്കുന്ന ചില വായ്പാ അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുന്നത് സ്മോള്‍ ബിസിനസ്സ് അഡ്മിനിസ്ട്രേഷന് പ്രവര്‍ത്തനം നിര്‍ത്തി.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.