ചെന്നൈ ; ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ മൈലാപ്പുരിലെ വസതിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത ഇ-മെയിൽ സന്ദേശം ചെന്നൈയിൽ സുരക്ഷാ ഭീതി പരത്തി.
ഇന്നലെ രാത്രിയോടെ പൊലീസ് സംഘം സ്ഥലത്തെത്തി പ്രദേശം വളഞ്ഞു. സമഗ്രമായ പരിശോധന നടത്തിയെങ്കിലും സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല. ഭീഷണി വ്യാജമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പിന്നീട് സ്ഥിരീകരിച്ചു.ഇന്നലെ വൈകിട്ട് സിറ്റി പൊലീസ് സ്റ്റേഷനിലാണ് ഇമെയിൽ സന്ദേശം എത്തിയത്.മൈലാപ്പുരിലെ വീട് കുറച്ചുകാലമായി അടച്ചിട്ടിരിക്കുകയാണ്. സി.പി. രാധാകൃഷ്ണന്റെ പോയസ് ഗാർഡനിലെ വസതിയിലും പൊലീസ് സംഘം പരിശോധന നടത്തി. ചെന്നൈയിലെ വിഐപികൾ, സ്കൂളുകൾ, മാധ്യമസ്ഥാപനങ്ങൾ, ഐടി കമ്പനികൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ ലക്ഷ്യമിട്ട് ബോംബ് ഭീഷണി വർധിക്കുന്നതിനിടെയാണ് ഉപരാഷ്ട്രപതിയുടെ വസതിയിലേക്കും ഭീഷണി സന്ദേശം എത്തിയത്.
അടുത്തിടെ, നടനും ടിവികെ നേതാവുമായ വിജയ്‌ക്ക് ഇത്തരത്തിൽ രണ്ട് ഇമെയിൽ ഭീഷണികൾ ലഭിച്ചിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഒരു കേസിൽ, വ്യാജ മെയിൽ അയച്ചതിന് ഹോട്ടൽ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.