ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലൈയില്‍ നടുക്കുന്ന ലൈംഗികാതിക്രമം. വാഹനപരിശോധനയ്ക്കിടെ പതിനെട്ടുകാരിയെ പൊലീസുകാര്‍ ബലാത്സംഗം ചെയ്തു. ആന്ധ്ര സ്വദേശിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് അമ്മയുടെ മുന്നില്‍ വെച്ചാണെന്ന് റിപ്പോര്‍ട്ട്. പുലര്‍ച്ചെ ഒരു മണിയോടെ ഏന്തള്‍ ചെക് പോസ്റ്റിനു സമീപമാണ് സംഭവം.
അമ്മയെ മര്‍ദിച്ചതിനു ശേഷം യുവതിയെ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പുലര്‍ച്ചയോടെ പെണ്‍കുട്ടിയെ റോഡരികില്‍ ഉപേക്ഷിച്ചു. നാട്ടുകാരുടെ സഹായത്തോടെയാണ് അമ്മ മകളെ കണ്ടെത്തിയത്. പഴക്കച്ചവടത്തിനായി ഇവര്‍ ചിറ്റൂരില്‍നിന്ന് വാഹനത്തില്‍ തമിഴ്നാട്ടിലേക്ക് വരികയായിരുന്നു. സംഭവത്തില്‍ പൊലീസ് കോണ്‍സ്റ്റബിളുമാരായ സുരേഷ് രാജ്, സുന്ദര്‍ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിരുണ്ണാമലൈ ജില്ലയിലെ ഏന്തല് ബൈപ്പാസിന് സമീപം, സെപ്റ്റംബര്‍ 29 തിങ്കളാഴ്ച രാത്രിയാണ് സംഭവം. വാഴക്കുലകളുമായി പോവുകയായിരുന്ന ഒരു ചരക്കുവാഹനത്തില്‍ അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി. ബൈപ്പാസിന് സമീപം വാഹനം പോലീസ് തടഞ്ഞു. ഇവര്‍ പ്രശസ്തമായ അരുണാചലേശ്വര ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു.
തങ്ങള്‍ ക്ഷേത്രദര്‍ശനത്തിന് പോവുകയാണെന്ന് അമ്മയും മകളും പറഞ്ഞെങ്കിലും വാഹനത്തില്‍നിന്ന് ഇറക്കി. രാജ്, സുന്ദര്‍ എന്നീ പോലീസുകാര്‍ യുവതിയെയും ഡ്രൈവറെയും ചോദ്യം ചെയ്തു. പിന്നാലെ വാഹനവുമായി ഡ്രൈവറെ പോലീസുകാര്‍ പറഞ്ഞുവിട്ടു. പെരുവഴിയിലായ അമ്മയെയും മകളെയും തങ്ങളുടെ ഇരുചക്രവാഹനത്തില്‍ വെവ്വേറെയായി ക്ഷേത്രത്തില്‍ കൊണ്ടുപോകാമെന്ന് രാജ്, സുന്ദര്‍ എന്നീ പോലീസുകാര്‍ പറഞ്ഞു.
ക്ഷേത്രത്തിലേക്ക് പോകുന്നതിന് പകരം ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെയുള്ള വിഴുപുരം റോഡിലേക്ക് പോയ പോലീസുകാര്‍ അമ്മയെ വഴിയരികിലെ മുള്‍പ്പടര്‍പ്പിലേക്ക് തള്ളിയിട്ടെന്നും മറ്റൊരാള്‍ പെണ്‍കുട്ടിയെ അടുത്തുള്ള ശ്മശാനത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയും ചെയ്തു. ഇരുവരും പീഡിപ്പിച്ച ശേഷം പെണ്‍കുട്ടിയെ അവിടെ ഉപേക്ഷിച്ച് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
പുലര്‍ച്ചെ നാലുമണിയോടെ ബോധം വീണ്ടെടുത്ത പെണ്‍കുട്ടി സഹായത്തിനായി റോഡിലേക്ക് ഇറങ്ങി. എങ്കിലും വഴിയാത്രക്കാര്‍ ഇടപെട്ടില്ല. ഒടുവില്‍ അടുത്തുള്ള ഒരു ഇഷ്ടികച്ചൂളയില് എത്തി. അവിടുത്തെ തൊഴിലാളികള്‍ ഉടന്‍ തന്നെ 108 ആംബുലന്‍സ് സര്‍വീസിനെ വിവരമറിയിച്ചു. ഇതിനിടെ അമ്മയും നാട്ടുകാരുടെ സഹായത്തോടെ ഇഷ്ടികച്ചൂളയിലെത്തി. ഇരുവരെയും തിരുവണ്ണാമലൈ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളായ രണ്ട് കോണ്‍സ്റ്റബിള്‍മാരെ കസ്റ്റഡിയിലെടുത്തത്. പുണ്യനഗരമായി കണക്കാക്കപ്പെടുന്ന, ലോകപ്രശസ്തമായ അരുണാചലേശ്വര ക്ഷേത്രത്തിന് (അഗ്നിയെ പ്രതിനിധീകരിക്കുന്ന പഞ്ചഭൂതസ്ഥലങ്ങളില്‍ ഒന്ന്) സമീപം തീര്‍ത്ഥാടകര്‍ക്കെതിരെ ഇത്തരമൊരു കുറ്റകൃത്യം നടന്നതില്‍ നാട്ടുകാരും ഭക്തരും കടുത്ത രോഷം പ്രകടിപ്പിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്, പ്രതികളായ കോണ്‍സ്റ്റബിള്‍മാര്‍ പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.