തിരുവനന്തപുരം ;ശബരിമലയിലെ സ്വർണപ്പാളിയിൽ തിരിമറി നടന്ന സംഭവത്തിൽ മന്ത്രി വി.എൻ.വാസവന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ തുടർച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളം.
ശബരിമലയിലെ സ്വർണമോഷണം ചോദ്യോത്തര വേളയിൽ പ്രതിപക്ഷം ഉന്നയിച്ചു. ബാനറുകളുമായി പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.ശബരിമലയിലെ സ്വർണം മൂടിയ ദ്വാരപാലക ശിൽപം ഉയർന്ന വിലയ്ക്കു വിൽപന നടത്തി എന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.ലക്ഷക്കണക്കിന് വിശ്വാസികളെ ദേവസ്വം ബോർഡ് വഞ്ചിച്ചു. ദേവസ്വം മന്ത്രി രാജിവച്ച്, ദേവസ്വം ബോർഡിനെ പുറത്താക്കണം. തീരുമാനം ഇന്നുണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.ഹൈക്കോടതിയെ പോലും അംഗീകരിക്കാത്ത നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നതെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞു. ഏത് അന്വേഷണത്തെയും സർക്കാർ സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു.ഉന്നത നീതിപീഠത്തിൽ പ്രതിപക്ഷത്തിന് വിശ്വാസം നഷ്ടപ്പെട്ടെന്ന് പാർലമെന്ററികാര്യ മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. രാഷ്ട്രീയ കളിയുമായി ഇങ്ങോട്ടു വരരുതെന്ന് ഇന്നലെയാണ് ഒരു കോൺഗ്രസ് അംഗത്തോട് സുപ്രീംകോടതി പറഞ്ഞത്. പ്രതിപക്ഷത്തിന് കോടതിയെയും ജനത്തെയും പേടിയാണെന്നും മന്ത്രി പറഞ്ഞു.അയ്യപ്പൻറെ സ്വത്തിൽ തിരിമറി നടത്തി വിശ്വാസികളെ വഞ്ചിച്ചു..! ആരാണ് ഉത്തര വാദി, സഭ ഇന്നും പ്രക്ഷുബ്ധം
0
ചൊവ്വാഴ്ച, ഒക്ടോബർ 07, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.