പ്രണയബന്ധം എതിർത്തു..' മകളെ കൊലപ്പെടുത്തി കേസിൽ 'മാതാവ് അറസ്റ്റിൽ

മംഗളൂരു: കർണാടകയിലെ മംഗളൂരിൽ കാർക്കളയിൽ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ മാതാവിനെ കാർക്കള ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.

കാർക്കള ഹിർഗാന ഗ്രാമത്തിലെ ഷെയ്ഖ് മുസ്തഫയുടെയും ഗുൽസാർ ഭാനുവിന്റെയും മകൾ അപ്സ ഭാനു ഷിഫനാജ് (19) ആണ് മരിച്ചത്. ഈ സംഭവവുമായി ബന്ധപ്പെട്ട് മാതാവായ ഗുൽസാർ ഭാനുവിനെ (45) കാർക്കള ടൗൺ പൊലീസ് അറസ്റ്റ് ചെയ്തതായി അന്വേഷണ സംഘം അറിയിച്ചു.

സംഭവം സംബന്ധിച്ച് കാർക്കള ടൗൺ പൊലീസ് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്:  

താൻ പ്രണയത്തിലാണെന്ന് പറയുന്ന മുഹമ്മദ് സലീമിനെ കാണാൻ ഉഡുപ്പിയിലേക്ക് പോകണമെന്ന് മകൾ ഷിഫനാജ് ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ മാതാവായ ഗുൽസാർ ഭാനു ഈ ആവശ്യത്തെ ശക്തമായി എതിർത്തു. തുടർന്നുണ്ടായ തർക്കത്തിൽ കോപാകുലയായ ഗുൽസാർ ഭാനു മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി എന്നാണ് പൊലീസ് പറയുന്നത്.

തുടക്കത്തിൽ ഈ സംഭവം കാർക്കള ടൗൺ പൊലീസ് സ്റ്റേഷനിൽ അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ മണിപ്പാൽ കെഎംസി ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ, ഷിഫനാജിന്റെ മരണം ശ്വാസംമുട്ടിയാണ് സംഭവിച്ചതെന്ന് കണ്ടെത്തി.

ഈ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാർക്കള ടൗൺ പൊലീസ് കൊലക്കുറ്റം ചുമത്തി പുതിയ കേസ് രജിസ്റ്റർ ചെയ്തു. ഇതിനുപിന്നാലെയാണ് കൊലപാതകം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !