കേരളപ്പിറവി ദിനത്തില്‍മുത്തോലി ഗ്രാമപഞ്ചായത്തില്‍ ഡോ.ബി.ആര്‍.അംബേദ്കര്‍ പ്രതിമ സമര്‍പ്പണം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിക്കും .

പാലാ: ഭരണഘടനാശില്‍പി ഡോ. ബി.ആര്‍ അംബേദ്കറുടെ പ്രതിമയുടെ അനാവരണം കേരള പിറവി ദിനത്തില്‍ പാലാ മുത്തോലി പഞ്ചായത്തില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിക്കും.

ഭാരതത്തിന്റെ  ഭരണഘടന നിലവില്‍ വന്നതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് അംബേദ്കറുടെ സ്മരണാര്‍ഥം പ്രതിമ സ്ഥാപിക്കുന്നതിന് മുത്തോലി പഞ്ചായത്ത് തീരുമാനിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത്ത് ജി മീനാഭവന്‍ അറിയിച്ചു.

പുലിയന്നൂര്‍ എല്‍.പി സ്‌കൂള്‍ അങ്കണത്തില്‍ സ്ഥാപിച്ച പ്രതിമയുടെ സമര്‍പ്പണ ചടങ്ങില്‍ മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത്ത്ജി മീനാഭവന്‍ അധ്യക്ഷനായിരിക്കും. നവംബര്‍ ഒന്നിനു രാവിലെ 11 ന് നടക്കുന്ന ചടങ്ങില്‍ ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ രാജന്‍ മുണ്ടമറ്റം, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്പ ചന്ദ്രന്‍, 

ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഫിലോമിന ഫിലിപ്പ്, പഞ്ചായത്ത് മെംബര്‍മാരായ ടോമി കെഴുന്താനത്ത് ( 1ാം വാര്‍ഡ് മെംബര്‍) ജിജി ജേക്കബ് ( 2ാം വാര്‍ഡ് മെംബര്‍ )ഷീബ റാണി( 5ാം വാര്‍ഡ് മെംബര്‍),സിജുമോന്‍ സി.എസ് ( 6ാം വാര്‍ഡ് മെംബര്‍),ശ്രീജയ എം.പി( 8ാം വാര്‍ഡ് മെംബര്‍)എമ്മാനുവല്‍(9ാം വാര്‍ഡ് മെംബര്‍ )ആര്യസബിന്‍ ചീരാംകുഴി( 12ാം വാര്‍ഡ് മെംബര്‍)എന്‍.കെ ശശികുമാര്‍( 13ാം വാര്‍ഡ് മെംബര്‍) എന്നിവര്‍ ആശംസ പ്രസംഗം നടത്തും.

വൈസ് പ്രസിഡന്റ്  ജയരാജു സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാര്‍ വി.കെ നന്ദിയും പറയും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !