അശാന്തമായ പേരാമ്പ്ര..ഇരുട്ടിന്റെ മറവിൽ സിപിഎം പ്രവര്‍ത്തകയുടെ വീടിന് നേരേ ആക്രമണമെന്ന് പരാതി.

കോഴിക്കോട്: പേരാമ്പ്ര കല്ലോട് സിപിഎം പ്രവര്‍ത്തകയുടെ വീടിന് നേരേ ആക്രമണമെന്ന് പരാതി.

കല്ലോട്ടെ സിപിഎം പ്രവര്‍ത്തക ശ്രീകല സുകുമാരന്റെ വീടിന് നേരേ വെള്ളിയാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. അക്രമികള്‍ ഭീഷണിമുഴക്കിയെന്നും ആരോപണമുണ്ട്.യാതൊരു പ്രകോപനവുമില്ലാതെയാണ് ശ്രീകലയുടെ വീടിന് നേരേ ആക്രമണമുണ്ടായതെന്ന് സിപിഎം പ്രാദേശിക നേതൃത്വം പറഞ്ഞു.
പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ആസൂത്രിതശ്രമത്തിന്റെ ഭാഗമായാണ് ആക്രമണമെന്നും സിപിഎം ആരോപിച്ചു. ആക്രമണത്തിന് പിന്നിലുള്ളവരെ എത്രയുംപെട്ടെന്ന് കണ്ടെത്തണം. പേരാമ്പ്രയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കണം.
രാഷ്ട്രീയലാഭത്തിനായി സാധാരണ പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരേ നടത്തുന്ന ഇത്തരം ആക്രമണങ്ങളെ പൊതുസമൂഹം ശക്തമായി അപലപിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. സംഭവത്തില്‍ പേരാമ്പ്ര പോലീസ് അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !