ഈരാറ്റുപേട്ട: ഇസ്രായിൽ ഭീകരതക്ക് ഇരയായിക്കൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ (ജി.ഐ.ഒ) പ്രവർത്തകർ ഈരാറ്റുപേട്ടയിൽ ഉജ്വല റാലി സംഘടിപ്പിച്ചു.
പുത്തൻപള്ളിക്ക് സമീപത്തുനിന്ന് ആരംഭിച്ച, ഫലസ്തീൻ ഐക്യദാർഢ്യ പ്ലക്കാർഡുകളും ചിത്രങ്ങളും ഉയർത്തിയ റാലി മുട്ടം ജംഗ്ഷൻ ചുറ്റി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. ശേഷം നടന്ന സമ്മേളനത്തിൽ ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് സുനൈന ഹുസൈൻ അധ്യക്ഷത വഹിച്ചു.സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് ഉദ്ഘാടനം ചെയ്തു. ഫലസ്തീന് സ്വാതന്ത്ര്യവും നീതിയുമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഫലസ്തീൻ ഭൂമിയിൽനിന്ന് സയണിസ്റ്റ് ഭീകരർ പൂർണമായി പിന്മാറുകയാണ് വേണ്ടത്. ഫലസ്തീൻ രാഷ്ട്രം സ്ഥാപിതമായാലേ നീതി നടപ്പാകൂ. വെടിനിർത്തലിന് ശേഷവും സയണിസ്റ്റുകൾ ഫലസ്തീൻ ജനതയെ ചതിച്ചു കൊന്നുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇന്നും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് അർഷദ് പി അഷ്റഫ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ജമാഅത്തെ ഇസ്‍ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സക്കീന അഷ്റഫ്, നിസ അബ്ബാസ്, ഫാത്തിമ എന്നിവർ സംസാരിച്ചു. ഇസ്രായേൽ ഉൽപന്നങ്ങളുടെ ബഹിഷ്കരണം ആവശ്യപ്പെട്ട് നോട്ടീസ് വിതരണവും നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.