ഡൽഹി;കരിയറില്‍ കഷ്ടപ്പെട്ടിരുന്ന കാലത്ത് ഒരു നിക്ഷേപകനില്‍നിന്ന് പണം കിട്ടുന്നതിനുവേണ്ടി അദ്ദേഹത്തിന് മനുഷ്യമാംസം ഭക്ഷിക്കാന്‍ നല്‍കിയിട്ടുണ്ടെന്ന് നിര്‍മാതാവും സംവിധായകനുമായ മഹേഷ് ഭട്ട്.
മകള്‍ പൂജാ ഭട്ടിന്റെ പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് ഞെട്ടിക്കുന്ന പരാമര്‍ശം. വ്യക്തിജീവിതത്തെക്കുറിച്ച് സത്യസന്ധമായും കാര്യങ്ങള്‍ വെട്ടിത്തുറന്നും പറയുന്നതിലും പേരുകേട്ട അദ്ദേഹത്തിന്റെ ഈ പരാമര്‍ശം വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. മകള്‍ ആലിയ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നതെല്ലാം ഈ അച്ഛന് നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അവരുടെ പ്രതിച്ഛായ മഹേഷ് ഭട്ട് മോശമാക്കും എന്നുവരെ വിമര്‍ശനം ഉയര്‍ന്നു.തനിക്ക് 20 വയസുള്ളപ്പോഴാണ് സംഭവം നടന്നതെന്ന് മഹേഷ് ഭട്ട് പറയുന്നു. താനും സുഹൃത്ത് അരുണ്‍ ദേശായിയും കരിയറില്‍ കഷ്ടപ്പെടുന്ന കാലം. ബിഹാറിലെ ഗയയിലുള്ള ഒരു നിക്ഷേപകനെ കാണണമെന്നും എന്നാല്‍ അതിനുമുമ്പ് അദ്ദേഹത്തിന്റെ ഗുരുവിനെ കാണാന്‍ വാരണാസിയിലേക്ക് പോകേണ്ടിവരുമെന്നും അരുണ്‍ പറഞ്ഞു. വാരണാസിയില്‍ ആ ഗുരുജിയെ കാണാന്‍ വളരെ പാവപ്പെട്ട ആളുകളുടെ ഒരു നീണ്ട നിരയുണ്ടായിരുന്നു. അദ്ദേഹം ഒരു താന്ത്രികനായിരുന്നു.
കയ്യില്‍ ഒരു റം കുപ്പിയുമായി എപ്പോഴും നൃത്തം ചെയ്തുകൊണ്ടിരുന്നു. ഭട്ട് ഒരു അവിശ്വാസിയാണെന്ന് താന്ത്രികന് മനസിലാകുകയും അടുത്ത ദിവസം വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. അടുത്ത ദിവസം കാണാനെത്തിയപ്പോള്‍ അദ്ദേഹം ഒരു പൊതിയെടുത്ത് അത് മനുഷ്യമാംസമാണെന്ന് പറഞ്ഞു. അത് നിങ്ങളുടെ നിക്ഷേപകന് നല്കിയാല് അയാള്‍ പണം തരുമെന്നും പറഞ്ഞു. പണത്തിന്റെ സാമ്രാജ്യത്തിെേന്റ താക്കോല്‍ ലഭിച്ചതായാണ് ആ നിമിഷം മഹേഷ് ഭട്ടിന് തോന്നിയത്.തുടര്‍ന്ന് ഇരുവരും നിക്ഷേപകനെ കാണാന്‍ ഗയയിലേക്ക് പോയി. ഗയയുടെ പ്രാന്തപ്രദേശത്ത് ഒരിടത്ത് തോക്കേന്തിയ സുരക്ഷാ ഭടന്മാരുടെ സംരക്ഷണത്തില്‍ ഒരു കൊതുകുവലയ്ക്ക് പിന്നിലിരിക്കുന്ന ഒരു ജമീന്ദാര് ആയിരുന്നു ആ നിക്ഷേപകന്. അദ്ദേഹത്തെ കണ്ടതാടെ ഇരുവര്‍ക്കും ആശങ്കയായി. എങ്ങനെ ഒരാള്‍ക്ക് മനുഷ്യമാംസം നല്‍കും? ഒരു പാനില്‍ ഒളിപ്പിച്ചു നല്‍കാം എന്ന ആശയം അവര്‍ക്ക് തോന്നി. ഒരു പാന്‍ വാങ്ങി പൊതിയിലുണ്ടായിരുന്നത് അതില്‍ ഇതില്‍വെച്ച് അദ്ദേഹത്തിന് കൊടുത്തു. ഇതോടെ പതുക്കെ അയാള്‍ പാന്‍ വായിലേക്ക് അടുപ്പിച്ചു.
തുടര്‍ന്ന് അത് വായിലിട്ട് ചവയ്ക്കാന്‍ തുടങ്ങി. ഇതോടെ ലക്ഷ്യം കണ്ടുവെന്ന് അവര്‍ക്ക് തോന്നി. സാമ്പത്തിക പ്രശ്നങ്ങളും കരിയറിലെ പ്രതിസന്ധികളും അവസാനിക്കുമെന്ന് ഭട്ട് കരുതി. എന്നാല്‍ ഒരു മാസത്തിനുശേഷവും പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. ആ നിക്ഷേപകന് അവര്‍ക്ക് പണമൊന്നും നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഭട്ടിന്റെ ഈ അവകാശവാദം റെഡ്ഡിറ്റില്‍ പലരെയും ഞെട്ടിക്കുകതന്നെ ചെയ്തു. മൃതദേഹം ദഹിപ്പിക്കുന്നതിനിടെ ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ട് അതിന് കാവല്‍ നില്ക്കേണ്ടതാണെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു.ഈ നിലയിലേക്ക് താഴാന്‍ ആര്‍ക്കുകഴിയും എന്നും പലരും വിമര്‍ശിച്ചു. ആലിയ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നതെല്ലാം ഈ അച്ഛന് നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മറ്റുചിലര്‍ വിമര്‍ശനം ഉന്നയിച്ചു. ആലിയ ആഗ്രഹിക്കുന്ന ഇമേജ് ഇതല്ല. മഹേഷ് ഭട്ട് ആലിയയുടെ പ്രതിച്ഛായ നശിപ്പിക്കുകയാണെന്നും ഒരാള്‍ കുറിച്ചു. അദദേഹം ശ്രദ്ധ പിടിച്ചുപറ്റുന്നതിനാണ് ഇങ്ങനെയെല്ലാം പറയുന്നതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.