പാലാ.കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ പാലാ കിഴ തടിയൂർ വിശുദ്ധ യൂദാശ്ലീഹാ തീർഥാടന കേന്ദ്രത്തിന് സമീപം ആരംഭിക്കുന്ന വനിതാ മിത്ര കേന്ദ്രം മീനച്ചി ൽ താലൂക്ക് പരിധിയിൽ ജോലി ചെയ്യുന്ന വനിതകൾക്കും വിദ്യാർത്ഥിനികൾക്കും,
സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ മികച്ച താമസസൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വനിതാ മിത്ര കേന്ദ്രങ്ങൾ വനിതാ വികസന കോർപ്പറേഷൻ നടപ്പാക്കുന്നതെന്ന് കോർപ്പറേഷൻ ചെയർപേഴ്സൺ ശ്രീമതി റോസക്കുട്ടി ടീച്ചർ എക്സ്. എം.എൽ.എ, മാനേജിങ് ഡയറക്ടർ ശ്രീമതി ബിന്ദു വി.സി, ഡയറക്ടർ പെണ്ണ മ്മ ജോസഫ് എന്നിവർ അറിയിച്ചു. പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് വനിതാ മിത്ര കേന്ദ്രം 40 ലക്ഷം രൂപയോളം ചെലവിട്ട് ആദ്യഘട്ട പ്രവർത്തനം പൂർത്തീകരിച്ചിട്ടുള്ളത്.
ഇന്ന് രാവിലെ 11:30ന് ശ്രീ ജോസ് കെ മാണി എം.പി വനിതാ മിത്രാ കേന്ദ്രം ഉദ്ഘാടനം ചെയ്തു. വനിതാവികസന കോർപ്പറേഷൻ ചെയർപേഴ്സൺ ശ്രീമതി റോസക്കു ട്ടി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ തോമസ് പീറ്റർ മുഖ്യപ്രഭാഷണം നടത്തി, വനിതാ വികസന കോർപ്പറേഷൻ എം.ഡി.ബിന്ദു വി.സി വനിതാ വികസന കോർപ്പറേഷൻ ഡയറക്ടർ ശ്രീമതി പെണ്ണ മ്മ ജോസഫ്,പാലാ നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി ബിജി ജോജോ.വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാർ, മുൻ ചെയര്മാന്മാർ,കൗൺസിലർമാർ എന്നിവർ പങ്കെടുത്തു. റീജനൽ മാനേജർ എം. ആർ. രംഗൻ നന്ദി അർപ്പിക്കും. ഹോസ്റ്റൽ ബുക്കിങ്ങിനും മറ്റ് വിശദവിവരങ്ങൾക്കും താഴെ നമ്പറിൽ ബന്ധപ്പെടാവുന്നതാണ് ഫോൺ. 9497140323.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.