റഷ്യയിലെ മെഡിക്കൽ യൂണിവേഴ്സറ്റിയിൽ സീറ്റ് വാഗ്ദാനം ചെയ്ത് കേ‍ാടികൾ തട്ടിയ ദമ്പതികൾ അറസ്റ്റിൽ

എരുമപ്പെട്ടി(തൃശൂർ) ;റഷ്യയിലെ മെഡിക്കൽ യൂണിവേഴ്സറ്റിയിൽ സീറ്റ് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി കേ‍ാടികൾ തട്ടിയ ദമ്പതികൾ അറസ്റ്റിൽ.

മലപ്പുറം കെ‍ാണ്ടേ‍ാട്ടി മേലെക്കുഴിപറമ്പിൽ വീട്ടിൽ അഹമ്മദ് അജ്‌നാസ് (27) , ഭാര്യയും ഇൻഫ്ലുവൻസറുമായ കേ‍ാഴിക്കേ‍ാട് നടവന്നൂർ നെ‍ാച്ചാട് സ്വദേശിനി പുനത്തിൽ വീട്ടിൽ ഫിദ ഫാത്തിമ (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വേലൂർ സ്വദേശിനി റിഷ ഫാത്തിമയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. മേ‍ാസ്കേ‍ായിലുള്ള സെചനേ‍ാവ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് പരാതിക്കാരിയുടെ മാതാവിന്റെ ബാങ്കിലെ അക്കൗണ്ട് വഴിയും നേരിട്ടും പലതവണകളായി 14 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്നാണ് പരാതി.

വാഗ്ദാനം ചെയ്ത സീറ്റ് ലഭിക്കാതിരുന്നതോടെ പണം തിരികെ ചോദിച്ചപ്പോൾ രണ്ടുവർഷമായി ഇവർ ഒഴിവുകഴിവുകൾ പറയുകയായിരുന്നു. ഇതേത്തുടർന്നാണ് എരുമപ്പെട്ടി പൊലീസിൽ പരാതി നൽകിയത്. റഷ്യയിൽ മെഡിക്കൽ വിദ്യാർഥിയായ ഫിദ ഫാത്തിമയുടെ റീൽസ് കണ്ടാണ് റിഷ ഇവരെ സമീപിക്കുന്നത്.

പിന്നീട് അജ്നാസുമായി ചേർന്ന് പണം കൈപ്പറ്റുകയുമായിരുന്നു. പരാതി ലഭിച്ചതേ‍ാടെ പ്രതികൾക്കെതിരെ പെ‍ാലീസ് ലുക്ക് ഔട്ട് നേ‍ാട്ടിസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം കേ‍ാഴിക്കേ‍ാട് വിമാനത്താവളത്തിൽ വച്ചായിരുന്നു അറസ്റ്റ്.

കേ‍ാഴിക്കേ‍ാട് മാവൂർ പൊലീസ് സ്റ്റേഷനിലും പ്രതികൾക്കെതിരെ വിദ്യാർഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിച്ചെന്ന പരാതികളുണ്ട്. പ്രതികളെ കേ‍ാടതിയിൽ ഹാജരാക്കി. കൂടുതൽ ചേ‍ാദ്യം ചെയ്യലിനായി ഇവരെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പെ‍ാലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !