കിഴക്കമ്പലം: കോട്ടയം ജില്ലയിൽ കടനാട് പഞ്ചായത്തിൽ ട്വൻറി20യും ബിജെപിയും തമ്മിൽ ത്രിതലപഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ ധാരണആയി എന്നാണ് പുറത്തുവരുന്ന സൂചനകൾ.
എൽഡിഫ് ഭരിക്കുന്ന കടനാട് പഞ്ചായത്ത് അങ്ങനെയെങ്കിൽ ബി ജെ പിക്ക് വൻമുന്നേറ്റമാണ് സമ്മാനിക്കുക. കഴിഞ്ഞ ദിവസങ്ങളിൽ ട്വൻറി20 യുടെ സാബു ജേക്കബും ബി ജെ പി കടനാട് പഞ്ചായത്ത് അദ്ധ്യക്ഷൻ ജോഷി അഗസ്‌റ്റിനും തമ്മിൽ കൂടിക്കാഴ്ചകൾ നടന്നിരുന്നതായാണ് പുറത്ത് വരുന്നവാർത്തകൾ. ഇവർ അടുത്ത സുഹൃത്തുക്കൾ കൂടിയായതിനാൽ സഖ്യചർച്ചകൾ ഏളുപ്പമായി എന്നാണ് അറിയുവാൻ കഴിയുന്നത്.കടനാട് പഞ്ചായത്തിലേക്ക് ട്വൻറി20 കൂടി എത്തുന്നതോടെ അവകിസത പഞ്ചായത്തായ കടനാട് പഞ്ചായത്തിൻ്റെ സുവർണ്ണകാലം തെളിഞ്ഞുവെന്നാണ് പൊതുജന ചർച്ചകൾ. ഇത്തവണ കടനാട് പഞ്ചായത്ത് ഭരണം പിടിക്കാനാണ് ബി ജെ പി നോട്ടമിടുന്നത്.
ചർച്ചയെ കുറിച്ച് ബിജെപി കടനാട് പഞ്ചായത്ത് അദ്ധ്യക്ഷനോട് ആരാഞപ്പോൾ ആരുമായും സഖ്യത്തിന് ബി ജെ പി തയ്യാറാണെന്നും കടനാട് പഞ്ചായത്ത് ഭരണം മാറിയെങ്കിലെ ഇനി ജനങ്ങൾക്ക് രക്ഷയുള്ളുവെന്നും ഊരാളുങ്കൽ അടക്കം ഉള്ള പാറമടലോബിയാണ് ഇന്ന് പഞ്ചായത്ത് ഭരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.