മലപ്പുറം ;എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ടി.ഷിജുമോനും മറ്റ് ഉത്തരമേഖലാ കമ്മിഷണർ സ്ക്വാഡ് അംഗങ്ങളും,
കാളികാവ് റേഞ്ച് ഇൻസ്പെക്ടർ അനീഷ് ടി.സി യും പാർട്ടിയും സംയുക്തമായി കണ്ണൂർ ആന്റി ടെററിസ്റ്റ് സ്ക്വാഡിൻ്റെ സങ്കേതിക സഹായത്തോടു കൂടി കാളികാവിൽ നടത്തിയ പരിശോധനയിൽ കാളികാവിൽ വച്ച് 7.630 കിലോഗ്രാം കഞ്ചാവ് പശ്ചിമ ബംഗാളിൽ നിന്നും കടത്തി കൊണ്ടുവന്ന് വിൽപന നടത്തുന്നതിനിടെ 1.അസം നാഗോൺ കട്ടഹ്ഗുരി , ഡിംഗ് PS, ടുക്ക് ടുക്കി സ്വദേശി നൂറുദ്ധീൻ മകൻ മജീബുർ റഹ്മാൻ ( 34/25), 2.വെസ്റ്റ് ബംഗാൾ കൂച് ബിഹാർ പകിഹാഗ,നിത്യാനന്ദി അന്ധാരൻ, സ്വദേശി ബിരേൻദാസ് മകൻ ദിനേശ് ദാസ് ( 33/25).3. വെസ്റ്റ് ബംഗാൾ ജൽപായ്ഗുരു നൗയാപര ദബ് ഗ്രാം സ്വദേശി ബാസുദേബ് ബിശ്വാസ് ഭാര്യ ജമുന ബിശ്വാസ് (38/25 ) 4. വെസ്റ്റ് ബംഗാൾ മുർഷിദാബാദ്,പർഭ കജി പര,സലാർ, സ്വദേശി നൂർ ഹഖ് മാലിക് മകൻ സാഹിദ് അലി (26/25 ) എന്നിവരെ കാളികാവ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അനീഷ് ടി.സി യും പാർട്ടിയും പിടികൂടി കേസാക്കുകയും പരിശോധനയിൽ കണ്ടെടുത്ത 7.630 കിലോ കഞ്ചാവും 32960/- രൂപയും 4 മൊബൈൽ ഫോണും 4 പ്രതികളെയുംഓഫീസിൽ ഹാജരാക്കി NDPS ആക്ട സെക്ഷൻ 20(b)(¡¡)(B) പ്രകാരം NDPS ക്രൈം 50/2025 ആയി രജിസ്റ്റർ ചെയ്ത് നാല് പ്രതികളെയും 25.10 25 ദിവസം ബഹു:മഞ്ചേരി മജിസ്ട്രറ്റ് കോടതി മുൻപാകെ ഹാജരാക്കാൻ തീരുമാനിച്ചിട്ടുള്ളതാണ്.
പ്രതികളായ ദിനേശ് ദാസും ജമുനാ ബിശ്വാസും സ്ഥിരമായി കേരളത്തിലേക്ക് കഞ്ചാവ് ട്രെയിൻ മാർഗ്ഗം കടത്തിക്കൊണ്ടു വരുന്നവരാണ്. മറ്റു പ്രതികളായ മുജീബ് റഹ്മാൻ, ആകാശ് എന്നറിയപ്പെടുന്ന ഷാഹിദ് അലി എന്നിവർ വർഷങ്ങളായി കാളികാവിൽ നിർമാണ തൊഴിലാളികളായി മറ്റു തൊഴിലാളികളുടെ കൂട്ടത്തിൽ ജീവിച്ച് സ്ഥിരമായി കഞ്ചാവ് വില്പനയിൽ ഏർപ്പെടുന്നവരാണെന്നും അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്.
കാളികാവ് കരുവാരക്കുണ്ട് റോഡിൽ ചാഴിയോട് റോഡ് ആരംഭിക്കുന്നിടത്ത് പഴയ സിനിമ തിയേറ്റർ പരിസരത്ത് വൈകുന്നേരത്തോടെ തമ്പടിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കും ഇവർ വർഷങ്ങളായി ബന്ധം സ്ഥാപിച്ചിട്ടുള്ള നിരവധി നിരവധി മലയാളി യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ആണ് ഇവർ കഞ്ചാവ് വില്പന നടത്തിവരുന്നത്.
കഴിഞ്ഞ മാസവും 5 കിലോയോളം കഞ്ചാവുമായി ഇവരുടെ സംഘത്തിലെ രണ്ടുപേരെ വാണിയമ്പലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് പിടികൂടിയിരുന്നു. കാളികാവ് മേഖലയിലെ വർദ്ധിച്ചുവരുന്ന കഞ്ചാവ് ഉപയോഗവും വിൽപനയും തടയുന്നതിന് ആവശ്യമായ നടപടികൾ എക്സൈസ് വകുപ്പ് സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
കേസ് കണ്ടെടുത്ത പാർട്ടിയിൽ ഉത്തരമേഖല കമ്മീഷ്ണർ സ്ക്വാഡ് ഇൻസ്പെക്ടറായ ടി.ഷിജു മോൻ, കമ്മീഷണർ സ്ക്വാഡ്അംഗങ്ങളായ ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ കെ.എസ്അരുൺ കുമാർ, അഖിൽ ദാസ് കാളികാവ് റേഞ്ച് ഓഫീസിൽ നിന്നും അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ് )പി.അശോക്, സിവിൽ എക്സൈസ് ഓഫീസർ അമിത്ത്.കെ, വുമൺ സിവിൽ എക്സൈസ് ഓഫീസർ പി.കെ ശ്രീജ, ഡ്രൈവർ സവാദ് നാലകത്ത് എന്നിവരും ഉണ്ടായിരുന്നു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.