തിരുവനന്തപുരം ;ക്യാൻസർ ബാധിച്ചു തിരുവനന്തപുരം RCC യിൽ ചികിത്സയിലുള്ള സംഘടനയിലെ ഒരു അംഗത്തിന്റെ ചികിത്സാ സഹായത്തിലേക്കായി ഏർപ്പെടുത്തിയ സമ്മാന കൂപ്പണിന്റെ നറുക്കെടുപ്പും ഇരുപത്തി എട്ടാം ഓണ സംഗമവും 2025 ഒക്ടോബർ 1 ബുധനാഴ്ച ഉച്ചക്ക് കഴിഞ്ഞ് 3.30 ന് മലയിൻകീഴ് മാധവകവി സംസ്കൃതി കേന്ദ്രം ഹാളിൽ നടന്നു.
3.30 മണിക്ക് ആരംഭിച്ച കലാ പരിപാടികളുടെ ഉദ്ഘാടനം ഗോൺഹാൻവോ യുടെ അഡ്വൈസറി ബോർഡ് അംഗവും പ്രശസ്ത ചരിത്രകാരനുമായ ശ്രീ വെള്ളനാട് രാമചന്ദ്രൻ നിർവഹിച്ചു.
തുടർന്ന് കരോക്കെ ഗാനമേള.., കവിത - കഥ അരങ്ങ് എന്നിവ നടന്നു..5.30 നടന്ന സാംസ്‌കാരിക സമ്മേളനം റിട്ടേർഡ് ജില്ലാ ജഡ്ജിയും ഗോൺഹാൻവോ യുടെ അഡ്വൈസറി ബോർഡ് അംഗവുമായ ശ്രീ. A. K. ഗോപകുമാർ ഉദ്ഘാടനം ചെയ്തു..
സംഘടനയുടെ പ്രസിഡന്റ് സുമേഷ് കോട്ടൂർ അധ്യക്ഷനായ പരിപാടിയിൽ സെക്രട്ടറി കോട്ടൂർ B. ജയചന്ദ്രൻ സ്വാഗതം പറഞ്ഞു...പ്രശസ്ത വനിതാ സ്നേക്ക് റെസ്‌ക്യുവറും, RRT പരുത്തിപ്പള്ളി റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ ഡോക്ടർ. റോഷ്‌നി GS
1 മുതൽ 51 വരെയുള്ള സമ്മാന കൂപ്പൺ നറുക്കെടുക്കുകയും, വിശിഷ്ട അതിഥി ആയെത്തിയ റിട്ടേർഡ് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറും ഗോൺഹാൻവോ യുടെ അഡ്വൈസറി ബോർഡ് അംഗവുമായ ശ്രീ. T. അനികുമാർ സമ്മാന വിതരണം ചെയ്യുകയും ചെയ്തു...
അഗസ്ത്യ വനത്തിലെ ഗിരീഷ് മുക്കോത്തിവയൽ എഴുതി, S. K സുനിൽ സംഗീതം നൽകി, സുഭാഷ് മാലി ആലപിച്ച് സുമേഷ് കോട്ടൂർ സംവിധാനം ചെയ്ത എന്റെ അഗസ്ത്യമല എന്ന ഗാനം റിലീസിങ് കർമ്മം സിനിമാ താരം അതിശ്വ മോഹൻ നിർവഹിച്ചു.
ശാലിനി നെടുമങ്ങാട് എഴുതിയ ശാലീനം എന്ന കഥാ സമാഹാരത്തിന്റെ മൂന്നാം പതിപ്പിന്റെ കവർ പ്രകാശനം എഴുത്തുകാരിയും വിങ്സ് ഓഫ് വുമൺ പെൺ കൂട്ടായ്മയുടെ സെക്രട്ടറിയുമായ ധനുജ കുമാരി നിർവഹിച്ചു...
മലയിൻകീഴ് നിള സാംസ്‌കാരിക വേദിയുടെ പ്രസിഡന്റ് K. വാസുദേവൻ നായർ..., നടനും സംവിധായകനും ആയ രമേഷ് NGR.., സിനിമ - സീരിയൽ താരം വാഴിച്ചൽ വിനോദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സംഘടനയുടെ ഖജാൻജി പ്രിയ ശ്യാം നന്ദി പറഞ്ഞ് അവസാനിച്ച സമ്മേളനത്തിന് ശേഷം വാഴിച്ചൽ വിനോദ് അവതരിപ്പിച്ച വൺ മാൻ ഷോ... കള്ളിക്കാട് യോഗ ക്ലബ്ബ് അവതരിപ്പിച്ച യോഗ ഡാൻസ്...റോക്ക് സ്റ്റാർ സിസ്റ്റേഴ്സ് അവതരിപ്പിച്ച പോപ്പ് മ്യൂസിക് ഷോ എന്നിവയും നടന്നു...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.