ഇസ്ലാമാബാദ്: പാകിസ്താനില്‍ റെയില്‍വേ ട്രാക്കിലുണ്ടായ സ്ഫോടനത്തെത്തുടര്‍ന്ന് ജാഫര്‍ എക്സ്പ്രസ് പാളംതെറ്റി.
സിന്ധ്-ബലൂചിസ്ഥാന്‍ അതിര്‍ത്തിമേഖലയിലെ സുല്ത്താന്കോട്ടിലാണ് സംഭവം. സ്ഫോടനത്തെത്തുടര്‍ന്ന് ട്രെയിനിന്റെ ആറുകോച്ചുകള്‍ പാളംതെറ്റിയെന്നാണ് റിപ്പോര്‍ട്ട്. ഒട്ടേറെപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.സംഭവം ഐഇഡി സ്ഫോടനമാണെന്നാണ് റിപ്പോര്‍ട്ടുകളിലുള്ളത്.റെയില്‍വേട്രാക്കില്‍ സ്ഥാപിച്ച സ്ഫോടകവസ്തുക്കള്‍ ട്രെയിന്‍ എത്തിയതോടെ പൊട്ടിത്തെറിച്ചെന്നാണ് വിവരം. സംഭവത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാനിലെ 'ബലൂച് റിപ്പബ്ലിക് ഗാര്‍ഡ്സ്' എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്. ട്രെയിനില്‍ സഞ്ചരിച്ചിരുന്ന പാകിസ്താന് സൈനികരെ ലക്ഷ്യമിട്ടാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നും ബലൂച് റിപ്പബ്ലിക് ഗാര്‍ഡ് പറഞ്ഞു.ഒട്ടേറെ പാക് സൈനികര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായും നിരവധി സൈനികര്‍ക്ക് പരിക്കേറ്റെന്നുമാണ് ഇവരുടെ അവകാശവാദം. എന്നാല്‍, മരണസംഖ്യ സംബന്ധിച്ചോ പരിക്കേറ്റവരുടെ എണ്ണം സംബന്ധിച്ചോ വ്യക്തമായവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കഴിഞ്ഞ മാർച്ചിൽ ബലൂച് ലിബറേഷന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ ജാഫര്‍ എക്സ്പ്രസ് റാഞ്ചിയെ സംഭവമുണ്ടായിരുന്നു. ഏകദേശം 400-ഓളം ട്രെയിന്‍ യാത്രക്കാരെയാണ് അന്ന് ബലൂച് ആര്‍മി ബന്ദികളാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.