പാലാ;ജീവിച്ചിരിക്കെത്തന്നെ വിശുദ്ധനായി ആളുകൾ കരുതിയിരുന്ന ഫാദർ എബ്രഹാം കൈപ്പൻപ്ലാക്കനെക്കുറിച്ച് വിശദമായി കേട്ടറിഞ്ഞ സുരേഷ് ഗോപി , ആ പുണ്യാത്മൻ്റെ കല്ലറ സന്ദർശിക്കണമെന്ന ആഗ്രഹം , 'സ്നേഹഗിരി' സിസ്റ്റേഴ്സിനെ അറിയിക്കുകയായിരുന്നു.
ഇന്ന് വൈകിട്ട് 4.30 ന് പാലാ ളാലം സെൻ്റ് മേരീസ് പള്ളിയിലെ അച്ചൻ്റെ കല്ലറ സന്ദർശിച്ച് പൂക്കളർപ്പിച്ച് പ്രാർത്ഥനയിൽ പങ്കു ചേരും.
ലോകത്തിൽ തന്നെ ഏറ്റവുമധികം , അയ്യാരത്തിലേറെ മരണാസന്നരായി കിടന്നവർക്ക് അന്ത്യകൂദാശ നൽകിയ സന്ന്യാസിവര്യനായിരുന്നു കൈപ്പൻപ്ലാക്കലച്ചൻ. അനേകം അഗതിമന്ദിരങ്ങളും വൃദ്ധസദനങ്ങളും ബാലികാ- ബാലമന്ദിരങ്ങളും കേരളത്തിനകത്തും പുറത്തുമായി സ്ഥാപിതമായിട്ടുണ്ട്.
അദ്ദേഹത്തിൻ്റെ പുണ്യപ്രവർത്തികൾക്ക് പിന്തുണയേകി , ഗാനഗന്ധർവ്വൻ യേശുദാസ് പലവട്ടം പാലായിലെത്തി പ്രതിഫലം പറ്റാതെ നടത്തിക്കൊടുത്തിരുന്നു ...
സ്നേഹഗിരി മഠത്തിലെ കന്യാസ്ത്രീകൾ കൈപ്പൻപ്ലാക്കലച്ചൻ്റെ മഹത്തായ പാത പിന്തുടർന്ന് സേവന പ്രവർത്തനങ്ങൾ നിസ്തുലമായി തുടർന്ന് വരുന്നു...









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.