ലോകത്തെ ഞെട്ടിച്ച് ലൂവ്ര് മ്യൂസിയത്തിൽ മോഷണം..4 മിനിറ്റിനുള്ളിൽ നഷ്ടപെട്ടത് അമൂല്യങ്ങളായ പലതും..!

പാരിസ് ;ഫ്രഞ്ച് തലസ്ഥാനഗരിയുടെ വിഖ്യാത മുഖമുദ്രകളിലൊന്നായ ലൂവ്ര് മ്യൂസിയത്തിൽ പട്ടാപ്പകൽ പെരുംകൊള്ള.

നെപ്പോളിയൻ ചക്രവർത്തിയുടേതും പത്നിയുടേതും ഉൾപ്പെടെ, ചരിത്രപ്രസിദ്ധവും അമൂല്യവുമായ ഫ്രഞ്ച് രാജകീയ രത്നങ്ങൾ സൂക്ഷിച്ചിട്ടുള്ള അപ്പോളോ ഗാലറിയിൽനിന്ന് ഇന്നലെ രാവിലെ 9.30ന് രത്നാഭരണങ്ങൾ കളവുപോയി. വെറും 4 മിനിറ്റിനുള്ളിലായിരുന്നു കവർച്ച.

മ്യൂസിയത്തിന്റെ തെക്കുകിഴക്കൻ വശത്തുള്ള റോഡിൽ യന്ത്രഗോവണി ഘടിപ്പിച്ച ട്രക്ക് നിർത്തിയിട്ട് അതിലൂടെയാണ് മോഷ്ടാക്കൾ ബാൽക്കണിയിലേക്കു കടന്നത്. മ്യൂസിയത്തിന്റെ ഈ ഭാഗത്ത് അറ്റകുറ്റപ്പണി നടന്നുവരികയാണ്. ബാൽക്കണിയിലെ ജനാല തകർത്ത് അപ്പോളോ ഗാലറിയിലേക്കു നേരിട്ടു പ്രവേശിച്ച മോഷ്ടാക്കൾ ചില്ലുകൂടുകൾ തകർത്തു 9 രത്നങ്ങൾ കവർന്നു. അതിവേഗം തിരിച്ചിറങ്ങി മ്യൂസിയത്തിനു പുറത്തെത്തി സ്കൂട്ടറിൽ കടന്നുകളയുകയായിരുന്നു.

മോഷ്ടാക്കളുടെ കയ്യിൽനിന്നു വീണുപോയ ഒരു രത്നാഭരണം മ്യൂസിയത്തിനുപുറത്തുനിന്നു കണ്ടെടുത്തു. സംഘത്തിൽ 4 പേരുണ്ടായിരുന്നെന്നും മ്യൂസിയത്തിൽ കടന്ന 2 പേർ തൊഴിലാളികളുടെ വേഷത്തിലായിരുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2 പേർ സ്കൂട്ടറിൽ താഴെ കാത്തുനിന്നു. അപ്പോളോ ഗാലറിയിൽ 23 രത്നാഭരണങ്ങളാണു പ്രദർശനത്തിനുള്ളത്. മോഷണത്തിനു പിന്നാലെ മ്യൂസിയം അടച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !