സിപിഐ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും,പ്രതിസന്ധി ഒഴിയുന്നില്ല

ആലപ്പുഴ ;പിഎം ശ്രീ വിവാദത്തിൽ ഇടഞ്ഞ സിപിഐ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും.

ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല. ആലപ്പുഴ ഗെസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷവും അനുനയ നീക്കം പാളിയതോടെയാണ് തീരുമാനം. സിപിഐയ്ക്ക് നാല് മന്ത്രിമാരാണ് മന്ത്രിസഭയിലുള്ളത്.
കെ. രാജൻ, ജി.ആർ. അനിൽ, പി. പ്രസാദ്, ചിഞ്ചുറാണി എന്നിവരാണ് സിപിഐ മന്ത്രിമാർ. ആലപ്പുഴ ഗെസ്റ്റ് ഹൗസിൽ മുക്കാൽ മണിക്കൂറോളം ആണ് ബിനോയ് വിശ്വവും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടത്. ഇതിനുശേഷമാണ് സിപിഐ മന്ത്രിമാരായ കെ. രാജൻ, ജി.ആർ.അനിൽ, പി.പ്രസാദ് എന്നിവർ മുഖ്യമന്ത്രിയെ കണ്ടത്. ഇതിനു ശേഷം ഗെസ്റ്റ് ഹൗസിലെ ബിനോയ് വിശ്വത്തിന്റെ മുറിയിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് കൂടി.

ചര്‍ച്ചയെ പോസിറ്റീവായിട്ടാണ് കാണുന്നതെന്നാണ് മുഖ്യമന്ത്രിയെ കാണുന്നതിനു മുൻപ് ബിനോയ് വിശ്വം പറഞ്ഞിരുന്നു. വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നും പാർട്ടി നിലപാടിൽ വെള്ളം ചേർക്കരുതെന്നുമാണ് സിപിഐ എക്സിക്യൂട്ടീവിൽ ഉയര്‍ന്ന പൊതുവികാരം എന്നാണ് വിവരം. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കണമെന്ന ശക്തമായ അഭിപ്രായവും എക്സിക്യൂട്ടിവിൽ ഉയർന്നു.

മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം ഒഴിവാക്കണമെന്ന വികാരവും ചിലർ പ്രകടിപ്പിച്ചു.കൂടിക്കാഴ്ചകൾക്കു ശേഷം പുന്നപ്ര - വയലാർ വാർഷികത്തിനു പോകേണ്ട മുഖ്യമന്ത്രി ആലപ്പുഴ ഗെസ്റ്റ് ഹൗസിൽ നിന്നും പുറത്തിറങ്ങി. മന്ത്രി സജി ചെറിയാൻ ഉൾപ്പെടെയുള്ളവരും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. വയലാറിലെ പരിപാടിയിൽ ബിനോയ് വിശ്വവും പങ്കെടുക്കുന്നുണ്ട്. അദ്ദേഹം വൈകാതെ പുറത്തേക്ക് ഇറങ്ങുമെന്നാണ് വിവരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !