കോട്ടയം;ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ ഐടി മേളയിൽ മുഴുവൻ ഇനങ്ങളിലും പങ്കെടുത്ത ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എച്ച്എസ് എസ്.
എച്ച്എസ്, യുപി വിഭാഗങ്ങളിൽ ഓവറോൾ കിരീടം സ്വന്തമാക്കി.സയൻസ് മേളയിൽ യുപി എച്ച്എസ് വിഭാഗങ്ങളിൽ മത്സരിച്ച 12 ഇനങ്ങളിൽ എ ഗ്രേഡ് നേടി. ഗണിത വിഭാഗത്തിൽ എച്ച് എസ് മത്സരങ്ങളിൽ 14 ഇനങ്ങളിലും യുപി വിഭാഗത്തിൽ ഏഴ് ഇനങ്ങളിലും മത്സരിച്ച് എ ഗ്രേഡ് നേടി.
സോഷ്യൽ സയൻസ് എച്ച്എസ് വിഭാഗത്തിൽ വർക്കിംഗ് മോഡൽ ,ന്യൂസ് റീഡിംഗ്,ലോക്കൽ ഹിസ്റ്ററി എന്നിവയ്ക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും ഉൾപ്പെടെ വിവിധ ഇനങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കി. പ്രവൃത്തി പരിചയമേളയിൽ എച്ച് എസ് വിഭാഗത്തിൽ പങ്കെടുത്ത 20 ഇനങ്ങളിൽ 19 ഇനങ്ങളിലും ജില്ലാതലത്തിലേക്ക് യോഗ്യത നേടി.യുപി വിഭാഗത്തിൽ പങ്കെടുത്ത പത്ത് കുട്ടികളിൽ മുഴുവൻ കുട്ടികളും എ ഗ്രേഡ് നേടി 'ഐടി മേളയിൽ ഡിജിറ്റൽ പെയിൻറിംഗ് ആനിമേഷൻ ഡിസൈനിംഗ് മൾട്ടിമീഡിയ പ്രസന്റേഷൻ, മലയാളം ടൈപ്പിംഗ് എന്നിവ ഉൾപ്പെടെ വിവിധ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് ഓവറോൾ കിരീടം കരസ്ഥമാക്കിയത്




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.