കോര്‍ക്ക് : കോര്‍ക്ക് സീറോ മലബാര്‍ പള്ളിയില്‍ ജനങ്ങളെ മുൾമുനയിൽ നിർത്തി യുവാക്കളുടെ ‘മാഷാ അള്ളാ ‘ വിളികൾ..
ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് വിശുദ്ധ കുര്‍ബാന നടക്കവെയാണ് ആറ് പേരടങ്ങുന്ന ചെറുപ്പക്കാർ,വിൽട്ടൺ എസ് എം എ സെന്റ് ജോസഫ്‌സ് ദേവാലയത്തിന്റെ പിന്‍വാതിലിലൂടെ അകത്തുകടന്ന് മൈക്കിലൂടെ ‘മാഷാ അള്ളാ ‘എന്ന് നിരന്തരമായി വിളിച്ച് ജനങ്ങളെ ആശങ്കയിൽ ആഴ്ത്തിയത്..!
സംഭവത്തിനു പിന്നിൽ ഏഷ്യൻ വംശജരായ കൗമാരക്കാർ ആണെന്നാണ് ലഭിക്കുന്ന വിവരം. ഇതേ സമയം , ഇന്ത്യക്കാരെ കളിയാക്കുന്ന വിധത്തിലുള്ള ഒരു കനേഡിയന്‍ പാട്ടും ഉച്ചത്തില്‍ സ്പീക്കറിലൂടെ ഇവർ കേള്‍പ്പിച്ചുകൊണ്ടിരുന്നു. പത്തു മുതല്‍ 20 വയസുവരെ ഉള്‍പ്പെട്ടവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. സംഘത്തിലൊരാൾ ഇതിന്റെ വീഡിയോ, ചിത്രീകരിക്കുന്നുണ്ടായിരുന്നു എന്ന് വിശ്വാസികളിൽ ഒരാൾ പറഞ്ഞു..
സഫ്‌സ് ദേവാലയത്തിൽ ഞായറാഴ്‌ച വൈകുന്നേരം മലയാളി
വൈദികൻ ഫാ. ജിൽസൺ കോ
ക്കണ്ടത്തിൽ വിശുദ്ധ കുർബാന
അർപ്പിക്കുന്നതിനിടെയാണ് സംഭവം.
പള്ളിയുടെ വലതുവശത്തെ വാതിലിലുടെ പ്രവേശിച്ച ഒരു മുതിർന്ന പുരുഷൻ, പള്ളിയിലെ തിരുസ്വരൂപങ്ങൾക്ക് മുന്നിൽ കുട്ടികളുടെയും മററു വിശ്വാസിസമൂഹത്തിൻ്റെയും ഇടയിൽ നിന്ന് വളരെ നിന്ദ്യവും മ്ലേഛവുമായ ചേഷ്ടകൾ കാണിച്ച് തീവ്രമത വാക്കുകൾ ഉച്ചരിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഹന്നാൻ വെള്ളത്തിൽ കൈകൾ ഇടുകയും തുപ്പി മലിനമാക്കുകയും ചെയ്തു. വിശുദ്ധ കുര്‍ബാന സ്വീകരണത്തിന്റെ സമയമായതോടെ, ക്രച്ചസില്‍ എത്തിയ ഇയാൾ, വിശുദ്ധ കുര്‍ബാന , കൈക്കൊള്ളാനെന്നഭാവേനെ അടുത്തതോടെ അയാളോടും പള്ളിയില്‍ നിന്നും പുറത്തിറങ്ങാന്‍ , പള്ളിക്കുള്ളില്‍ ഉണ്ടായിരുന്ന ചിലര്‍ ആവശ്യപ്പെട്ടു. ഇതോടെ ക്ഷുഭിതമായി അസഭ്യവാക്കുകളോടെ അയാള്‍ പള്ളിയ്ക്ക് പുറത്തിറങ്ങി.
സംഭവ സമയത്ത് പള്ളിയ്ക്കുള്ളില്‍ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കാന്‍ അഞ്ഞൂറോളം പേരുണ്ടായിരുന്നു.വേദപാഠം ഉള്ള ഞായറാഴ്ച്ച ആയതിനാല്‍ നിരവധി കുട്ടികളൂം സംഭവത്തിന് സാക്ഷികളായി. ഇസ്ലാം മത വിശ്വാസികളായ യുവാക്കളുടെ അപ്രതീക്ഷിത പ്രവേശനത്തില്‍ കുട്ടികളും ,സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ ഭയചകിതരായി.
അയര്‍ലണ്ടില്‍ ഇന്ത്യാക്കാര്‍ക്കെതിരെ നിരന്തരം ആക്രമണം നടത്തുന്നത് അഭയാര്‍ഥികളായ മതാധിഷ്ഠിത കുടിയേറ്റക്കാരാണ് എന്നതിന് ഏറ്റവും വലിയ ഉദാഹരണമായിരിക്കുകയാണ് കോര്‍ക്ക് സീറോ മലബാര്‍ ചര്‍ച്ചിലെ അതിക്രമണം. ഏതാനം മാസങ്ങൾക്ക് മുമ്പ് ഇതേ ദേവാലയത്തില്‍ മലയാളം വിശുദ്ധ കുര്‍ബാന നടക്കുമ്പോള്‍ ,മറ്റൊരു സംഘം വന്ന് ഒച്ചപ്പാടുണ്ടാക്കിയിരുന്നു. എന്നാല്‍ ഇന്നലെ സ്പീക്കറുമായി എത്തി , കൂടുതല്‍ ഒച്ചപ്പാടുണ്ടാക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.