ദേവസ്വം ബോർഡുകൾ പിരിച്ചുവിടണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

ആലപ്പുഴ ;ദേവസ്വം ബോർഡുകൾ പിരിച്ചുവിടണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കണിച്ചുകുളങ്ങരയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.

എല്ലാ ദേവസ്വം ബോർഡുകളിലും അഴിമതി നടക്കുന്നുണ്ട്. ഈ അഴിമതികൾ ഒഴിവാക്കുന്നതിനായി ദേവസ്വം ബോർഡുകൾ പിരിച്ചുവിട്ട് ഐഎഎസ് ഉദ്യോഗസ്ഥനെ ദേവസ്വം ബോർഡുകളുടെ ചുമതല ഏൽപ്പിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരിതമാണ്.
ശബരിമലയിലെ സ്വർണമോഷണം സർക്കാരിനെതിരെ തിരിച്ചുവിടുന്നതും രാഷ്ട്രീയപ്രേരിതമായ കാരണങ്ങളാണ്. പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കണം. സിപിഐയുടെ എതിർപ്പ് മാറിക്കൊള്ളും. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞാൽ മിണ്ടാതിരിക്കുന്ന പാർട്ടിയാണ് സിപിഐ എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരം ആണെങ്കിൽ കാലത്തിനതീതമായി നമ്മളും മാറണം. വാരിക്കുന്തത്തിന്റെ കാലം മാറി. കാവിവൽക്കരണമെന്ന് പറയുമ്പോഴും കാവിവൽക്കരണം എവിടെ വരെ എത്തിയെന്ന് നമ്മൾ ചിന്തിക്കേണ്ട കാലമെത്തിയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !